Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'നാളെ അവരുടെ അവസാന ദിവസമായിരിക്കും'; പ്രതിരോധ മന്ത്രി നിർമലാ സീതാരാമനെ വധിക്കുമെന്ന് വാട്‌സ് ആപ്പ് സന്ദേശം; രണ്ടുപേർ അറസ്റ്റിൽ; മദ്യലഹരിയിൽ സന്ദേശം അയച്ചതെന്ന് പൊലീസ്

'നാളെ അവരുടെ അവസാന ദിവസമായിരിക്കും'; പ്രതിരോധ മന്ത്രി നിർമലാ സീതാരാമനെ വധിക്കുമെന്ന് വാട്‌സ് ആപ്പ് സന്ദേശം; രണ്ടുപേർ അറസ്റ്റിൽ; മദ്യലഹരിയിൽ സന്ദേശം അയച്ചതെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ഉത്തരാഖണ്ഡ്: പ്രതിരോധമന്ത്രി നിർമ്മലാ സീതാരാമനെ വധിക്കുമെന്ന് വാട്‌സ് ആപ് സന്ദേശം. സന്ദേശം അയച്ച് മണിക്കൂറുകൾക്കുള്ളിൽ സൈബർസെല്ലിന്റെ സഹായത്തോടെ പൊലീസ് പ്രതികളെ പിടികൂടി. ധാർചൂള സ്വദേശികളായ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്. ധാർചുളയിൽ സന്ദർശനത്തിനെത്തുന്ന മന്ത്രിയെ വധിക്കാൻ ഇരുവരും ചേർന്ന് പദ്ധതിയിട്ടുവെന്നാണ് കേസ്. സന്ദേശം അയച്ച സമയത്ത് ഇവർ മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു.

ഞായറാഴ്‌ച്ച രാത്രി ഒമ്പതരയോടെയാണ് പ്രതിരോധമന്ത്രിയെ വധിക്കാൻ രണ്ടു പേർ ചേർന്ന് പദ്ധതിയിടുന്നുവെന്ന വിവരം പൊലീസിന് ലഭിച്ചത്. ഒരു വാട്‌സ് ആപ് ഗ്രൂപ്പിലാണ് ഇരുവരും ഇക്കാര്യങ്ങൾ പങ്കുവച്ചത്. അങ്ങനെയാണ് വിവരം പുറത്തറിഞ്ഞത്. 'ഞാൻ നിർമ്മലാ സീതാരാമനെ വെടിവെച്ച് കൊല്ലും, നാളെ അവരുടെ അവസാന ദിവസമായിരിക്കും'- ഇതായിരുന്നു ഒരാൾ അയച്ച സന്ദേശം.

തിങ്കളാഴ്‌ച്ച രാവിലെ തന്നെ പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്തു. ഇവർക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇവർ സന്ദേശം അയച്ച വാട്‌സ് ആപ് ഗ്രൂപ്പിന്റെ അഡ്‌മിനും പൊലീസ് നിരീക്ഷണത്തിലാണ്. കേസ് അന്വേഷണം പുരോഗമിക്കുകയാണെങ്കിലും മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിൽ ഇരുവരും വെറുതെ സംസാരിച്ചതാണ് ഇക്കാര്യം എന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനാണ് മന്ത്രി നിർമ്മലാ സീതാരാമൻ ധാർചുളയിലെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP