Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയാത്തതിന്റെ കാരണങ്ങൾ സിബിഐക്ക് വിശദീകരിച്ച് മെഹുൽ ചോക്‌സി; പാസ്‌പോർട്ട് റദ്ദ് ചെയ്ത സ്ഥിതിക്ക് താൻ എങ്ങനെ ഇന്ത്യയിലേക്ക് എത്തും; ദൂരയാത്ര ചെയ്യാൻ പറ്റിയ ആരോഗ്യസ്ഥിതിയിലല്ല താനെന്നും ചോക്‌സിയുടെ വിശദീകരണം

ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയാത്തതിന്റെ കാരണങ്ങൾ സിബിഐക്ക് വിശദീകരിച്ച് മെഹുൽ ചോക്‌സി; പാസ്‌പോർട്ട് റദ്ദ് ചെയ്ത സ്ഥിതിക്ക് താൻ എങ്ങനെ ഇന്ത്യയിലേക്ക് എത്തും; ദൂരയാത്ര ചെയ്യാൻ പറ്റിയ ആരോഗ്യസ്ഥിതിയിലല്ല താനെന്നും ചോക്‌സിയുടെ വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയാത്തതിന്റെ കാരണങ്ങൾ നിരത്തി സിബിഐക്ക് ഗീതാജ്ഞലി ഗ്രൂപ്പ് ഉടമ മെഹുൽ ചോക്‌സി കത്തയച്ചു. പാസ്‌പോർട്ട് റദ്ദ് ചെയ്തതിനാലും ആരോഗ്യസ്ഥിതി മോശമായതിനാലും ഇന്ത്യയിലേക്കെത്താനാവില്ലെന്നാണ് ചോക്‌സി കത്തിൽ പറഞ്ഞിരിക്കുന്നത്.

മെഹുൽ ചോക്‌സിയും അനന്തിരവൻ നീരവ് മോദിയും ഉൾപ്പെട്ട 12,600 കോടി രൂപയുടെ പഞ്ചാബ് നാഷണൽ ബാങ്ക് അഴിമതിക്കേസിലാണ് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ചോക്‌സിയോട് സിബിഐ ആവശ്യപ്പെട്ടത്. എന്നാൽ, ഇന്ത്യൻ പാസ്‌പോർട്ട് റദ്ദ് ചെയ്ത സ്ഥിതിക്ക് താൻ എങ്ങനെ ഇന്ത്യയിലേക്ക് എത്തുമെന്നാണ് ചോക്‌സി കത്തിലൂടെ സിബിഐയോട് ചോദിച്ചിരിക്കുന്നത്.

റീജിയണൽ പാസ്‌പോർട്ട് ഓഫീസ് പാസ്‌പോർട്ട് നിയമം 103 (സി) അനുസരിച്ച് തന്റെ പാസ്‌പോർട്ട് റദ്ദാക്കിയിരിക്കുന്നു. അതിന്റെ കാര്യകാരണങ്ങൾ പോലും തന്നെ അറിയിച്ചിട്ടില്ല. പിന്നെങ്ങനെയാണ് തനിക്ക് ഇന്ത്യയിലേക്ക് വരാനാവുക എന്നാണ് ചോക്‌സിയുടെ ചോദ്യം.

ദൂരയാത്ര ചെയ്യാൻ പറ്റിയ ആരോഗ്യസ്ഥിതിയിലല്ല താനെന്നും ചോക്‌സി കത്തിൽ പറയുന്നു. ഹൃദയസംബന്ധ ശസ്ത്രക്രിയ ഫെബ്രുവരി ആദ്യം നടന്നിരുന്നു. അതുസംബന്ധിച്ച തുടർചികിത്സ ഇനിയും പൂർത്തിയായിട്ടില്ല. നാല് മുതൽ ആറ് മാസം വരെ യാത്ര ചെയ്യരുതെന്നാണ് ഡോക്ടറുടെ നിർദേശമെന്നും ചോക്‌സി അവകാശപ്പെടുന്നു.

ഇന്ത്യയിലെ സർക്കാർ ആശുപത്രിയിൽ തനിക്ക് മതിയായ ചികിത്സ ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ചോക്‌സി പറഞ്ഞിട്ടുണ്ട്. താൻ നേരിടാനിടയുള്ള മാധ്യമവിചാരണയും തന്റെ വീട്ടുകാർ സുരക്ഷിതരായിരിക്കില്ല എന്ന കാര്യവും ഇന്ത്യയിലേക്ക് മടങ്ങുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു എന്നും കത്തിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP