Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202304Saturday

വീട്ടു തടങ്കലിലാക്കിയെന്ന് മെഹബൂബ മുഫ്തി; നടപടി കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റിന്റെ വീട് സന്ദർശിക്കാനിരിക്കെ

വീട്ടു തടങ്കലിലാക്കിയെന്ന് മെഹബൂബ മുഫ്തി; നടപടി കൊല്ലപ്പെട്ട കശ്മീരി പണ്ഡിറ്റിന്റെ വീട് സന്ദർശിക്കാനിരിക്കെ

സ്വന്തം ലേഖകൻ

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി വീട്ടുതടങ്കലിലെന്ന് റിപ്പോർട്ട്. ശ്രീനഗറിലെ ഔദ്യോഗിക വസതിയിൽ വീട്ടുതടങ്കലിലാക്കിയതായി മുഫ്തി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം തന്റെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നാണ് ഭരണകൂടം അറിയിച്ചതെന്നും മുഫ്തി ട്വീറ്റ് ചെയ്തിട്ടുണ്ട്.

വസതിയുടെ ഗേറ്റുകൾ അധികൃതർ അടച്ചതിന്റെ ചിത്രം സഹിതം പങ്കുവച്ചാണ് മുഫ്തിയുടെ ട്വീറ്റ്.ഷോപ്പിയാനിൽഭീകരർ വെടിവച്ചു കൊന്ന കശ്മീരി പണ്ഡിറ്റ് സുനിൽ കുമാറിന്റെ കുടുംബത്തെ സന്ദർശിക്കാൻ മുഫ്തി തീരുമാനിച്ചിരുന്നു. ഇതിന് മുന്നോടിയായിച്ചാണ് പിഡിപി നേതാവിനെ വീട്ടുതടങ്കലിലാക്കിയത്. ഭീകരരുടെ ആക്രമണത്തിൽ സുനിൽകുമാറിന്റെ സഹോദരൻ പിന്റു കുമാറിനും പരിക്കേറ്റിരുന്നു.



Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP