Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മേഘാലയ ഖനി ദുരന്തം: പതിനഞ്ചു തൊഴിലാളികളിൽ ഒരാളുടെ മൃതദ്ദേഹം കൂടി ലഭിച്ചു; 280 അടി താഴ്‌ച്ചയിൽ നിന്നും മൃതദ്ദേഹം ലഭിച്ചെന്ന് നാവിക സേനാ വക്താവ്; മൃതദ്ദേഹം കണ്ടെത്തിയത് റിമോട്ട് കൺട്രോൾ വഴി വെള്ളത്തിനടിയിൽ പ്രവർത്തിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ

മേഘാലയ ഖനി ദുരന്തം: പതിനഞ്ചു തൊഴിലാളികളിൽ ഒരാളുടെ മൃതദ്ദേഹം കൂടി ലഭിച്ചു; 280 അടി താഴ്‌ച്ചയിൽ നിന്നും മൃതദ്ദേഹം ലഭിച്ചെന്ന് നാവിക സേനാ വക്താവ്; മൃതദ്ദേഹം കണ്ടെത്തിയത് റിമോട്ട് കൺട്രോൾ വഴി വെള്ളത്തിനടിയിൽ പ്രവർത്തിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മേഘാലയയിൽ ഖനിയിലുണ്ടായ ദുരന്തത്തിൽ ഒരാളുടെ മൃതദ്ദേഹം കൂടി കണ്ടെത്തിയെന്ന് റിപ്പോർട്ട്. നാവിക സേനാ വക്തവാണ് ഇക്കാര്യം അറിയിച്ചത്. ഖനിയിൽ കുടുങ്ങിയ 15 തൊഴിലാളികളിൽ ഒരാളുടെ മൃതദ്ദേഹം നേരത്തെ കണ്ടെടുത്തിരുന്നു. ശനിയാഴ്‌ച്ച വെളുപ്പിനേയാണ് മൃതദ്ദേഹം കണ്ടെത്തിയത്. വെള്ളത്തിനടയിൽ റിമോട്ട് കൺട്രോളിൽ പ്രവർത്തിക്കുന്ന ഉപകരണത്തിന്റെ സഹായത്തോടെയാണ് മൃതദ്ദേഹം കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കിയത്.

അമിർ ഹുസൈൻ എന്ന തൊഴിലാളിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം ഖനിയിൽ നിന്നും കണ്ടെടുത്തത്. ഇതിനു പുറമേ ഖനിക്കുള്ളിലെ അറകളിൽ അസ്ഥിക്കൂടങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടുണ്ടെന്ന് നാവിക സേന അറിയിച്ചു. ഇത് ഖനിയിൽ കുടുങ്ങിയ തൊഴിലാളികളുടെത് തന്നെയാണോ എന്ന് ഉറപ്പിക്കാൻ സാധിച്ചിട്ടില്ല. ഖനിക്കുള്ളിലെ ജലത്തിൽ അമിത അളവിൽ സൾഫർ അടങ്ങിയിട്ടുണ്ടെന്നും അത് ശരീരത്തെ അതിവേഗം വിഘടിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.

ഡിസംബർ 13നാണ് 15 തൊഴിലാളികൾ 370 അടി ആഴമുള്ള കൽക്കരി ഖനിക്കുള്ളിൽ കുടുങ്ങിയത്. സമീപത്തെ നദിയിൽ നിന്ന് ഖനിയിലേക്ക് വെള്ളം കയറിയതോടെ ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP