Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മേഘാലയയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന് തിരിച്ചടി; രണ്ടു സീറ്റ് മാത്രം നേടിയ ബിജെപി എൻപിപിയുടെ നേതൃത്വത്തിൽ വിശാല മുന്നണി രൂപീകരിച്ച് സർക്കാരുണ്ടാക്കും; എൻപിപി നേതാവ് കോൺറാഡ് സാങ്മ തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

മേഘാലയയിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിന് തിരിച്ചടി; രണ്ടു സീറ്റ് മാത്രം നേടിയ ബിജെപി എൻപിപിയുടെ നേതൃത്വത്തിൽ വിശാല മുന്നണി രൂപീകരിച്ച് സർക്കാരുണ്ടാക്കും; എൻപിപി നേതാവ് കോൺറാഡ് സാങ്മ തന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

മറുനാടൻ മലയാളി ബ്യൂറോ

ഷില്ലോങ്: ഒരുകക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത മേഘാലയയിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായ കോൺഗ്രസിന് തിരിച്ചടി. രണ്ടു സീറ്റ് മാത്രം നേടിയ ബിജെപി ഇവിടെ എൻപിപിയുടെ നേതൃത്വത്തിൽ വിശാല മുന്നണി രൂപവത്കരിച്ച് സർക്കാരുണ്ടാണ്ടാക്കും. എൻ.പി.പി. യുഡിപി, ബിജെപി എച്ച്.എസ്.ഡി.പി എന്നീ പാർട്ടികളുടെ എംഎൽഎമാർ ഗവർണറെ കണ്ട് ഭൂരിപക്ഷം ബോധ്യപ്പെടുത്തി.

എൻപിപി നേതാവ് കോൺറാഡ് സാങ്മ മുഖ്യമന്ത്രിയാകും. ചൊവ്വാഴ്ച രാവിലെ 10.30നാണ് സത്യപ്രതിജ്ഞ. 19 എംഎൽഎമാരുള്ള എൻപിപിക്കു പുറമേ ആറു സീറ്റുള്ള യുഡിപിയുടെയും രണ്ട് സീറ്റുള്ള എച്ച്എസ്‌പിഡിപിയുടെയും പിന്തുണ നേടിയെടുക്കാനും ബിജെപിക്കായി. ഒപ്പം മൂന്ന് സ്വതന്ത്രരും ഒറ്റ എംഎൽഎ മാത്രമുള്ള ചെറുകക്ഷിയും ബിജെപിയെ പിന്തുണച്ചതോടെ ബിജെപി നീക്കങ്ങൾ ഫലപ്രാപ്തിയിലെത്തുകയായിരുന്നു.

കേന്ദ്രമന്ത്രിമാരായ അൽഫോൻസ് കണ്ണന്താനം കിരൺ റിജിജു എന്നിവരാണ് ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത്. ഒടുവിൽ 33 എംഎൽഎമാരുമായി ഇരുവരും സംസ്ഥാന ഗവർണർ ഗംഗാപ്രസാദിനെ കണ്ട് സർക്കാർ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കുകയായിരുന്നു.

17 സീറ്റുള്ള നാഷണൽ പീപ്പിൾസ് പാർട്ടി (എൻ.പി.പി) യാകും മുന്നണിക്ക് നേതൃത്വം നൽകുക. രണ്ടു സീറ്റുള്ള ബിജെപിയെ കൂടാതെ ആറു സീറ്റുകളുള്ള യുഡിപിയും എച്ച്.എസ്.ഡി.പിയും ഇവർക്ക് പിന്തുണ നൽകാൻ തീരുമാനിച്ചു. ഒരു സ്വതന്ത്ര എംഎൽഎയും പിന്തുണ വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്. മറ്റു പ്രാദേശിക പാർട്ടികളുടെ പിന്തുണ കൂടി ഇവർക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. 21 സീറ്റുകളുള്ള കോൺഗ്രസ് കഴിഞ്ഞ ദിവസം രാത്രി ഗവർണറെ കണ്ടിരുന്നുവെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ മുഖ്യമന്ത്രി മുകുൾ സാങ്മ ഗവർണർ ഗംഗ പ്രസാദിനെ സന്ദർശിച്ച് രാജിക്കത്ത് നൽകി.

മുന്നണി രൂപീകരിച്ചുള്ള ഒരു സർക്കാർ മുന്നോട്ട് കൊണ്ടുപോകുക അത്ര എളുപ്പമായിരിക്കില്ല. എന്നാൽ ഞങ്ങൾക്ക് കൂടെ നിൽക്കുന്ന എംഎൽഎ സംസ്ഥാത്തോടും ജനങ്ങളോടും പ്രതിജ്ഞാബദ്ധരാണെന്ന് തനിക്ക് ആത്മവിശ്വാസമുണ്ട്. സംസ്ഥാനത്തിന്റെ വികസനത്തിലൂന്നിയാകും തന്റെ പ്രവർത്തനം- ഗവർണറെ കണ്ടതിന് ശേഷം കോൺറാഡ് സാങ്മ പ്രതികരിച്ചു.

കോൺറാഡ് സാങ്മ തന്നെയാകും മുഖ്യമന്ത്രി. സംസ്ഥാനത്ത് ഉപമുഖ്യമന്ത്രിയുണ്ടാകില്ലെന്നും ബിജെപി നേതാവ് ഹിമന്ത ബിശ്വാസും പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP