Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിഡ്ജ് കോഴ്‌സ് പാസായവർക്ക് ഇനി അലോപ്പതി ചികിത്സ നടത്താനാകില്ല; വ്യാജ ഡോക്ടർമാർക്ക് ഒരു വർഷം വരെ തടവും അഞ്ച് ലക്ഷം രുപ വരെ പിഴയും; സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അൻപത് ശതമാനം സീറ്റുകളിലും ഫീസിന് നിയന്ത്രണം; അവസാന വർഷ എംബിബിഎസ് പരീഷ ഏകീകൃതമാക്കാൻ നെക്സ്റ്റ് എന്ന് പേര് നൽകും; പാരമ്പര്യ ചികിത്സ ചെയ്യുന്നവർക്ക് ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാൻ പുതിയ ബ്രിഡ്ജ് കോഴ്സ് ആരംഭിക്കും; വിവാദ മെഡിക്കൽ കമ്മീഷൻ ബില്ലിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ

ബ്രിഡ്ജ് കോഴ്‌സ് പാസായവർക്ക് ഇനി അലോപ്പതി ചികിത്സ നടത്താനാകില്ല; വ്യാജ ഡോക്ടർമാർക്ക് ഒരു വർഷം വരെ തടവും അഞ്ച് ലക്ഷം രുപ വരെ പിഴയും; സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അൻപത് ശതമാനം സീറ്റുകളിലും ഫീസിന് നിയന്ത്രണം; അവസാന വർഷ എംബിബിഎസ് പരീഷ ഏകീകൃതമാക്കാൻ നെക്സ്റ്റ് എന്ന് പേര് നൽകും; പാരമ്പര്യ ചികിത്സ ചെയ്യുന്നവർക്ക് ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാൻ പുതിയ ബ്രിഡ്ജ് കോഴ്സ് ആരംഭിക്കും; വിവാദ മെഡിക്കൽ കമ്മീഷൻ ബില്ലിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിവാദ വ്യവസ്ഥയായ മെഡിക്കൽ കമ്മീഷൻ ബില്ലിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ. ബ്രിഡ്ജ് കോഴ്‌സ് പാസായവർക്ക് ഇനി അലോപ്പതി ചികിത്സ നടത്തനാകില്ല. വ്യാജ ഡോക്ടർമാർക്ക് ഒരു വർഷം വരെ തടവും അഞ്ച് ലക്ഷം രുപ വരെ പിഴയും. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അൻപത് ശതമാനം സീറ്റുകളിലും ഫീസിന് നിയന്ത്രണം. കേന്ദ്രമന്ത്രിസഭയുടേതാണ് തീരുമാനം. സ്വകാര്യ മെഡിക്കൽ കോളേജുകളിൽ 50 ശതമാനം സീറ്റുകളിൽ ഫീസ് നിയന്ത്രിക്കും. ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിലാണ് പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്. അവസാന വർഷ എംബിബിഎസ് പരീക്ഷ രാജ്യത്താകമാനം ഏകീകൃതമാക്കാനും തീരുമാനമായി.

വിവാദമായ ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിൽ അഞ്ചു മാറ്റങ്ങൾ വരുത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ബ്രിഡ്ജ് കോഴ്‌സിനുള്ള വ്യവസ്ഥ എടുത്തു കളഞ്ഞു. ആയുഷ് ഡോക്ടർമാർക്ക് ബ്രിഡ്ജ് കോഴ്‌സ് പാസായി ഒരു പരിധി വരെ അലോപതി ചികിത്സ നടത്താം എന്ന നിർദ്ദേശമാണ് വേണ്ടെന്ന് വച്ചത്. എംബിബിഎസ് പാസായ ശേഷം പ്രാക്ടീസ് തുടങ്ങാൻ നെക്സ്റ്റ് പരീക്ഷ എന്ന പേരിൽ ഒരു ടെസ്റ്റു കൂടി പാസ്സാകണം എന്ന നിർദ്ദേശത്തിൽ മാറ്റം വരുത്തി. ഇതിനു പകരം എല്ലാ സംസ്ഥാനങ്ങളിലെയും വിദ്യാർത്ഥികളുടെ ഫൈനൽ ഇയർ എംബിബിഎസ് പരീക്ഷ അഖിലേന്ത്യാ തലത്തിൽ പൊതു പരീക്ഷയാക്കും.

ആയുർവേദ, യുനാനി ഉൾപ്പെടെയുള്ള പാരമ്പര്യ ചികിത്സചെയ്യുന്നവർക്ക് ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാൻ ഒരു ബ്രിഡ്ജ് കോഴ്സ് തുടങ്ങാൻ തീരുമാനമായി. അതേസമയം ബ്രിഡ്ജ് കോഴ്സ് പാസായവർക്ക് അലോപ്പതി പ്രാക്ടീസ് ചെയ്യാൻ അനുവാദമുണ്ടാകില്ല. പാരമ്പര്യ വൈദ്യം പഠിച്ചവർക്ക് ആധുനിക വൈദ്യം പ്രാക്ടീസ് ചെയ്യാമെന്നുള്ള വിവാദ വ്യവസ്ഥ പ്രതിഷേധങ്ങളെ തുടർന്ന് കേന്ദ്രം ഒഴിവാക്കുകയായിരുന്നു.

അവസാന വർഷ എംബിബിഎസ് പരീഷ ഏകീകൃതമാക്കാനും ഇതിന് നാഷണൽ എക്സിറ്റ് ടെസ്റ്റ് ( നക്സ്റ്റ് ) എന്ന് പേര് നൽകാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര മെഡിക്കൽ കമ്മീഷനിൽ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രാതിനിധ്യം മൂന്നിൽ നിന്ന് ആറാക്കി ഉയർത്തും. ബില്ലിലെ വ്യവസ്ഥകൾ മെഡിക്കൽ കോളേജുകൾ നടപ്പാക്കിയില്ലെങ്കിൽ സ്വീകരിക്കുന്ന നടപടികൾ കർകശമാക്കി.

നാഷണൽ എക്‌സിറ്റ് ടെക്‌സറ്റ് അഥവാ നെക്സ്റ്റ് എന്ന പേരിലുള്ള ഈ അഖിലേന്ത്യാ പരീക്ഷ വിജയിച്ചാൽ എംബിബിഎസ് ബിരുദം കിട്ടും. വീണ്ടുമൊരു ടെസ്റ്റ് എഴുതേണ്ടതില്ല. സ്വകാര്യ മെഡിക്കൽ കോളേജുകളിലും കൽപിത സർവ്വകലാശാലകളിലും സർക്കാർ നിയന്ത്രണമുള്ള സീറ്റുകളുടെ എണ്ണം 40 ശതമാനമെന്ന വ്യവസ്ഥയാണ് നേരത്തെ ബില്ലിൽ ഉണ്ടായിരുന്നത്. ഇത് 50 ശതമാനമാക്കി. ചട്ടം ലംഘിക്കുന്ന കോളേജുകളിൽ നിന്ന് ഫീസിന്റെ പത്തിരട്ടി വരെ പിഴ ഈടാക്കും എന്ന വ്യവസ്ഥ മാറ്റി വിവിധ ശിക്ഷാ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി. വ്യാജ ഡോക്ടർമാർക്ക് ഒരു വർഷം വരെ തടവും 5 ലക്ഷം പിഴയും ശിക്ഷയ്ക്കുള്ള നിർദ്ദേശവും ബില്ലിലുണ്ട്. വ്യാജ ഡോക്ടർമാർക്ക് ഒരു വർഷം വരെ തടവിനും അഞ്ച് ലക്ഷം വരെ പിഴയ്ക്കും വ്യവസ്ഥ.

മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും മഹാ പഞ്ചായത്ത് ഉൾപ്പടെ സംഘടിപ്പിച്ച് ശക്തമായ സമരവുമായി മുന്നോട്ടു വന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. കടുകെണ്ണ ഒഴികെയുള്ള എല്ലാ ഭക്ഷ്യ എണ്ണകളുടെയും കയറ്റുമതിക്ക് മന്ത്രിസഭ അനുമതി നല്കി. സർവ്വശിക്ഷാ അഭിയാൻ ഉൾപ്പടെ മൂന്ന് പദ്ധതികൾ കൂട്ടിയോജിപ്പിച്ച് രണ്ടു വർഷത്തേക്ക് 75000 കോടിയുടെ ഒറ്റ സ്‌കൂൾ വിദ്യാഭ്യാസപദ്ധതി നടപ്പാക്കാനും തീരുമാനിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP