Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയബാധിതർക്ക് സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന മേധാ പട്കറുടെ ആരോഗ്യനില വഷളായി; ഓഗസ്റ്റ് 25ന് സമരം തുടങ്ങിയ സാമൂഹിക പ്രവർത്തകയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സൂചന

പ്രളയബാധിതർക്ക് സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് നിരാഹാര സമരം നടത്തുന്ന മേധാ പട്കറുടെ ആരോഗ്യനില വഷളായി; ഓഗസ്റ്റ് 25ന് സമരം തുടങ്ങിയ സാമൂഹിക പ്രവർത്തകയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

ഭോപ്പാൽ: നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ സാമൂഹിക പ്രവർത്തക മേധാ പട്കറുടെ ആരോഗ്യനില വഷളായി. പ്രളയബാധിതർക്ക് സഹായമെത്തിക്കണമെന്ന് ആവശ്യപ്പെട്ടാണ് മേധാ പട്കർ നിരാഹാര സമരം നടത്തുത്. ഇവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നും സൂചനകളുണ്ട്.

സർദാർ സരോവർ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് താമസിക്കുന്ന ആയിരക്കണക്കിനാളുകളെയാണ് പ്രളയം ബാധിച്ചിരുന്നത്. ഇവർക്ക് പുനരധിവാസ സൗകര്യങ്ങൾ ഒരുക്കണമെന്നും പുനരധിവാസം പൂർത്തിയാകുംവരെ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നുവയ്ക്കണമെന്നും ആവശ്യപ്പെട്ട് ഓഗസ്റ്റ് 25 നാണ് മേധാ പട്കർ നിരാഹാരസമരം ആരംഭിച്ചത്. പത്തോളം ഗ്രാമവാസികളും ബർവാനി ജില്ലയിലെ ഛോട്ടാ ബർദയിലെ സമരപ്പന്തലിൽ നിരാഹാരം അനുഷ്ഠിക്കുന്നുണ്ട്. സമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ മേധാ പട്കറിന്റെ ആരോഗ്യനില വഷളായതായാണ് റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP