Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഛത്തീസ്‌ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ നിന്നും രക്ഷപെട്ട ദൂരദർശൻ ക്യാമറാ അസിസ്റ്റന്റ് പകർത്തിയ വീഡിയോ വൈറൽ; മോർമുക്ത് വീഡിയോ പകർത്തിയത് അമ്മയ്ക്കുള്ള സന്ദേശമെന്നവണ്ണം; ഗുരുതരമായ സാഹചര്യമാണെന്നും മരണഭയമില്ലെന്നും മുക്ത്; വെടിവയ്ക്കുന്ന ശബ്ദവും വീഡിയോയിൽ വ്യക്തം

ഛത്തീസ്‌ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ നിന്നും രക്ഷപെട്ട ദൂരദർശൻ ക്യാമറാ അസിസ്റ്റന്റ് പകർത്തിയ വീഡിയോ വൈറൽ; മോർമുക്ത് വീഡിയോ പകർത്തിയത് അമ്മയ്ക്കുള്ള സന്ദേശമെന്നവണ്ണം; ഗുരുതരമായ സാഹചര്യമാണെന്നും മരണഭയമില്ലെന്നും മുക്ത്; വെടിവയ്ക്കുന്ന ശബ്ദവും വീഡിയോയിൽ വ്യക്തം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഛത്തീസ്‌ഗഢിലുണ്ടായ മാവോവാദികളുടെ ആക്രണത്തിന്റെ ഞെട്ടലിൽ നിന്ന് മാറും മുൻപേ പുറത്ത് വരുന്നത് ദൂരദർശൻ ക്യാമറാ അസിസ്റ്റന്റിന്റെ വീഡിയോ സന്ദേശം. ഛത്തീസ്‌ഗഡിലെ ദന്തേവാഡയിൽ ചൊവ്വാഴ്‌ച്ചയാണ് മാവോയിസ്റ്റുകളുടെ ആക്രമണമുണ്ടായത്. സംഭവത്തിൽ രക്ഷപെട്ട ദൂരദർശൻ ക്യാമറാ അസിസ്റ്റന്റ് മോർ മുക്താണ് വീഡിയോ പകർത്തിയത്.

ദന്തേവാഡയിൽ ഗുരുതരമായ സാഹചര്യമാണെന്നും തനിക്ക് മരണഭയമില്ലെന്നും മോർമുക്ത് വീഡിയോയിൽ പറയുന്നു. തന്റെ അമ്മയ്ക്കുള്ള സന്ദേശമാണിതെന്ന് പറഞ്ഞാണ് ഇദ്ദേഹം വീഡിയോ പകർത്തിയിരിക്കുന്നത്. റിപ്പോർട്ടർ ധീരജ് കുമാർ, ക്യാമറമാൻ അച്യുതാനന്ദ സാഹു എന്നിവരോടൊപ്പം ഛത്തീസ്‌ഗഢിലെ തിരഞ്ഞെടുപ്പ് വാർത്തകൾ റിപ്പോർട്ടു ചെയ്യാനെത്തിയതായിരുന്നു മോർമുക്ത്.

അതിനിടെയാണ് മോവോവാദി ആക്രമണമുണ്ടായത്. പിന്നീട് പൊലീസ് എത്തി ഇവരെ രക്ഷപ്പെടുത്തി. എന്നാൽ, ക്യാമറമാൻ അച്യുതാനന്ദ സാഹു ആക്രമണത്തിൽ കൊല്ലപ്പെട്ടു.

വിറയൽ മാറാതെ ഛത്തീസ്‌ഗഢ്

മാവോയിസ്റ്റ് സ്വാധീനമുള്ള ദന്തേവാഡയിൽ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തിയ ദൂരദർശൻ വാർത്താ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ക്യാമറാമാൻ അച്യുതാനന്ദ് സാഹു, സിആർപിഎഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ രുദ്ര പ്രതാപ്, കോൺസ്റ്റബിൾ മംഗളു എന്നിവരാണ് കൊല്ലപ്പെട്ടത്. ബീഹാർ സ്വദേശിയും ദൂരദർശനിലെ റിപ്പോർട്ടറുമായ ധീരജ് കുമാറിനാണ് പരിക്കേറ്റത്. ചൊവ്വാഴ്‌ച്ച രാവിലെ 11.20 ഓടെയാണ് സംഭവം.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ: ധീരജ് കുമാറും അച്യുതാനന്ദും ലൈറ്റ്മാനും രണ്ട് ബൈക്കുകളിലായി സമേലിയിലുള്ള സിആർപിഎഫ് ക്യാമ്പിൽ നിന്ന് മടങ്ങും വഴിയാണ് ആക്രമണമുണ്ടായത്. മാവോയിസ്റ്റ് സംഘം ആറ് ബൈക്കുകളിലെത്തി സംഘത്തിന് നേരെ വെടിവയ്ക്കുകയായിരുന്നു.

മുന്നിൽ സഞ്ചരിച്ച അച്യുതാനന്ദിന് പിറകിൽ മറ്റൊരു ബൈക്കിൽ വരികയായിരുന്ന ധീരജ്കുമാർ സമീപത്തെ കുഴിയിലേക്ക് തെറിച്ചുവീണതിനാൽ വെടിയേൽക്കാതെ രക്ഷപ്പെട്ടു. വെടിയൊച്ച കേട്ട് സമീപത്ത് പട്രോളിങ് നടത്തുകയായിരുന്ന സിആർപിഎഫ് സംഘം സ്ഥലത്തെത്തി. തുടർന്ന് 45 മിനിട്ടോളം നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് മാവോയിസ്റ്റ് സംഘത്തെ തുരത്തിയത്. വെടിവയ്പിനിടെ രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP