Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തീപ്പെട്ടി വില രണ്ട് രൂപയിലേക്ക്; വർധന 14 വർഷങ്ങൾക്ക് ശേഷം; ഒരു രൂപയാക്കിയത് 2007ൽ

തീപ്പെട്ടി വില രണ്ട് രൂപയിലേക്ക്; വർധന 14 വർഷങ്ങൾക്ക് ശേഷം;  ഒരു രൂപയാക്കിയത് 2007ൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 14 വർഷങ്ങൾക്ക് ശേഷം രാജ്യത്ത് തീപ്പെട്ടി വില വർധിപ്പിക്കാൻ തീരുമാനം. ഒരു രൂപയായിരുന്ന തീപ്പെട്ടി വില ഡിസംബർ ഒന്ന് മുതൽ രണ്ട് രൂപയാക്കി ഉയർത്താനാണ് തീരുമാനിച്ചത്. അസംസ്‌കൃത വസ്തുക്കളുടെ വിലവർധനയാണ് തീപ്പെട്ടി വില കൂട്ടാൻ കാരണമെന്ന് നിർമ്മാതാക്കൾ പറയുന്നു.

നേരത്തെ 50 പൈസയായിരുന്ന വില 2007ലാണ് ഒരു രൂപയാക്കി വർധിപ്പിച്ചത്. 1995-ലാണ് വില 25 പൈസയിൽനിന്ന് 50 പൈസയാക്കിയത്. തീപ്പെട്ടി നിർമ്മിക്കാനാവശ്യമായ 14 അസംസ്‌കൃത വസ്തുക്കൾക്കും വില വർധിച്ചിട്ടുണ്ട്. ശിവകാശിയിൽ നടന്ന 'ഓൾ ഇന്ത്യ ചേംബർ ഓഫ് മാച്ചസ്' യോഗത്തിൽ എല്ലാ തീപ്പെട്ടി നിർമ്മാണ കമ്പനികളും സംയുക്തമായാണ് തീരുമാനമെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP