Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊറോണ വരാതിരിക്കാൻ വിഗ്രഹത്തിനും മാസ്‌ക്; ജനങ്ങളിൽ അവബോധം വളർത്താനെന്ന് പൂജാരി; തണുപ്പാകുമ്പോൾ പ്രതിഷ്ഠയെ വസ്ത്രം ധരിപ്പിക്കുന്നത് പോലെയും ചൂടാകുമ്പോൾ എസി ഉപയോഗിക്കുന്നത് പോലെയുമെന്നും വിശദീകരണം

കൊറോണ വരാതിരിക്കാൻ വിഗ്രഹത്തിനും മാസ്‌ക്; ജനങ്ങളിൽ അവബോധം വളർത്താനെന്ന് പൂജാരി; തണുപ്പാകുമ്പോൾ പ്രതിഷ്ഠയെ വസ്ത്രം ധരിപ്പിക്കുന്നത് പോലെയും ചൂടാകുമ്പോൾ എസി ഉപയോഗിക്കുന്നത് പോലെയുമെന്നും വിശദീകരണം

മറുനാടൻ മലയാളി ബ്യൂറോ

വാരണാസി: ലോകമാകെ കൊറോണയുടെ ഭീതിയിൽ കഴിയുമ്പോഴും വൈറസ് ബാധയെ നേരിടാനും ബോധവത്ക്കരണത്തിനും എല്ലാം ട്രോളുകളും സജീവമാണ് സോഷ്യൽ മീഡിയയിൽ. ഇതിനിടയിലാണ് കൊറോണ ദൈവത്തിന് പകരാതിരിക്കാൻ വിഗ്രഹത്തിന് മാസ്‌ക് വെച്ച പൂജാരി രംഗത്തെത്തിയിരിക്കുന്നത്. കൊറോണ വൈറസ് ഭീതിയെതുടർന്ന് ക്ഷേത്രത്തിലെ വിഗ്രങ്ങളെ മാസ്‌ക് ധരിപ്പിച്ച പൂജാരി ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് വിഗ്രഹങ്ങളിൽ സ്പർശിക്കരുതെന്നും നിർദേശിച്ചു.

കോറോണ വൈറസിനെക്കുറിച്ച് ആളുകളിൽ അവബോധം ഉണ്ടാക്കാൻ ലക്ഷ്യമിട്ടാണ് ശിവന്റെ പ്രതിഷ്ഠയിൽ മാസ്‌ക് ധരിപ്പിച്ചതെന്ന് ക്ഷേത്ര പൂജാരി കൃഷ്ണാനന്ദ് പാണ്ഡെ പറഞ്ഞു. തണുപ്പാകുമ്പോൾ പ്രതിഷ്ഠയെ വസ്ത്രം ധരിപ്പിക്കുന്നതുപോലെയും ചൂടാകുമ്പോൾ എസി ഉപയോഗിക്കുന്നത് പോലെയുമാണ് ഇപ്പോൾ മാസ്‌ക് ധരിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി പ്രതിഷ്ഠയിൽ ആരും തൊടരുതെന്നും പൂജാരി ആവശ്യപ്പെട്ടു. ഇതുവഴി കൂടുതൽ ആളുകളിലേക്ക് രോഗം പടരാൻ സാധ്യതയുള്ളതിനാലാണ് ഇത്തരത്തിലുള്ള നിർദേശങ്ങൾ നൽകിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിലെ പൂജാരികൾ പൂജാകർമ്മങ്ങൾ ചെയ്തതും മാസ്‌ക് ധരിച്ചാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP