Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട്; അയോധ്യയെ ലോകത്തിലെ വലിയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനൊരുങ്ങി യു പി സർക്കാർ

മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട്; അയോധ്യയെ ലോകത്തിലെ വലിയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റാനൊരുങ്ങി യു പി സർക്കാർ

മറുനാടൻ ഡെസ്‌ക്‌

അയോധ്യ: അയോധ്യയിലെ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നൽകാൻ ഉത്തർപ്രദേശ് മന്ത്രിസഭ തീരുമാനിച്ചു. മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നായിരിക്കും അയോധ്യ വിമാനത്താവളത്തിന്റെ പേര്. 2021 ഡിസംബറിനകം വിമാനത്താവളത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. രാജ്യാന്തര നിലവാരത്തിൽ നിർമ്മിക്കാൻ ഉദ്ധേശിക്കുന്ന വിമാനത്താവളം യുപിയിലെ വലിയ വിമാനത്താവളം ആകുമെന്നാണ് റിപ്പോർട്ട്.

ഇതുസംബന്ധിച്ച് നിയമസഭയിൽ അവതരിപ്പിക്കാനുള്ള പ്രമേയത്തിനും അനുമതി നൽകിയിട്ടുണ്ട്.നിയമസഭ പാസാക്കിയ ശേഷം ഇത് വ്യോമയാന മന്ത്രാലയത്തിന് അയയ്ക്കും. കേന്ദ്രമാണ് വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. യുപിയിലെ ബിജെപി സർക്കാരിന്റെ ആവശ്യം വ്യോമയാനമന്ത്രാലയം എളുപ്പം അംഗീകരിക്കാനാണ് സാധ്യത.

2018ലെ ദീപാവലി ഉത്സവ സമയത്താണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിൽ വിമാനത്താവളം പ്രഖ്യാപിച്ചത്. അയോധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ശിലാസ്ഥാപനം നടത്തിയതിന് ശേഷമുള്ള ആദ്യ ദീപാവലിയാണ് അയോധ്യ ഇത്തവണ ആഘോഷിച്ചത്. അയോധ്യയെ ലോകത്തിലെ വലിയ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയുമാണ് യുപി സർക്കാരിന്റെ ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP