Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹത്തിൽ പങ്കെടുക്കാൻ ആരോഗ്യ സേതു ആപ്പ് നിർബന്ധം; പരമാവധി അൻപത് പേർ മാത്രമെ പങ്കെടുക്കാവൂ, മദ്യം വിളമ്പരുത്; മാർഗനിർദേശങ്ങളുമായി കർണാടക സർക്കാർ

വിവാഹത്തിൽ പങ്കെടുക്കാൻ ആരോഗ്യ സേതു ആപ്പ് നിർബന്ധം; പരമാവധി അൻപത് പേർ മാത്രമെ പങ്കെടുക്കാവൂ, മദ്യം വിളമ്പരുത്; മാർഗനിർദേശങ്ങളുമായി കർണാടക സർക്കാർ

സ്വന്തം ലേഖകൻ

ബംഗളൂരു: മൂന്നാംഘട്ട ലോക്ക്ഡൗൺ അവസാനിക്കാനിരിക്കെ കല്യാണ ചടങ്ങുകൾ ഉൾപ്പടെയുള്ള മറ്റ് പരിപാടികൾക്ക് മാർഗനിർദേശങ്ങളുമായി കർണാടക സർക്കാർ രംഗത്തെത്തി. പുതിയ മാർഗനിർദേശങ്ങൾ 17 മുതൽ നിലവിൽ വരുമെന്നും കർണാടക സർക്കാർ അറിയിച്ചു.

വിവാഹപാർട്ടികളിൽ പരമാവധി അൻപത് പേർ മാത്രമെ പങ്കെടുക്കാവൂ. അതിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചാൽ കർശനടപടി സ്വീകരിക്കും. കല്യാണമുൾപ്പടെയുള്ള സ്വകാര്യ പരിപാടികളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ആരോഗ്യസേതു ആപ്പ് മൊബൈൽ ഫോണിൽ ഡൗൺ ലോഡ് ചെയ്യുകയും വേണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

വിവാഹത്തോടനുബന്ധിച്ച് മദ്യവിതരണം പാടില്ല. തെർമൽ സ്‌കാനിങ് നടത്തിയ ശേഷം മാത്രമെ അതിഥികളെ കല്യാണമുൾപ്പടെയുള്ള പരിപാടികൾ പങ്കെടുപ്പിക്കാൻ പാടുള്ളു. പങ്കെടുക്കുന്നവരുടെ മുഴുവൻ വിവരങ്ങളും വീട്ടുകാരുടെ കൈവശം ഉണ്ടായിരിക്കണം. ഇത്തരം പരിപാടികളിൽ സാനിറ്റൈസറും മാസ്‌കുകളും നിർബന്ധമാണെന്നും മാർനിർദേശത്തിൽ പറയുന്നു

കണ്ടെയ്നർ സോണുകളിലെ താമസക്കാർക്ക് വിവാഹച്ചടങ്ങുകളിലോ മറ്റ് ഏതെങ്കിലും സ്വകാര്യപരിപാടികളിലോ പങ്കെടുക്കുന്നതിന് വിലക്കുണ്ട്.
65 വയസ്സിന് മുകളിലുള്ളവർ, ഗർഭിണികൾ, 10 വയസ്സിന് താഴെയുള്ള കുട്ടികൾ എന്നിവർക്കും ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP