Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹോദരങ്ങളുടെ മക്കൾ തമ്മിലുള്ള വിവാഹം നിയമവിരുദ്ധം; നേരിട്ട് രക്തബന്ധത്തിലുള്ളവരാണെങ്കിൽ ഇരുവരും തമ്മിലുള്ള വിവാഹം അംഗീകരിക്കാൻ കഴിയില്ലെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി

മറുനാടൻ ഡെസ്‌ക്‌

ചണ്ഡീഗഡ്: സഹോദരങ്ങളുടെ മക്കൾ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമാണെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ജസ്റ്റിസ് അരവിന്ദ് സിങ് സംഗ്വാന്റെ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

മൂൻകൂർ ജാമ്യപേക്ഷയ്ക്കായി 21 കാരനായ യുവാവ് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിർദ്ദേശം.

ആൺകുട്ടിക്കും പെൺകുട്ടിക്കും പ്രായപൂർത്തിയായാലും, അവർ നേരിട്ട് രക്തബന്ധത്തിലുള്ളവരാണെങ്കിൽ ഇരുവരും തമ്മിലുള്ള വിവാഹം അംഗീകരിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.ഹർജി സമർപ്പിച്ച യുവാവും ഇയാളുടെ പിതൃസഹോദരി പുത്രിയും തമ്മിലുള്ള ബന്ധത്തെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല.

ഇക്കഴിഞ്ഞ സെപ്റ്റംബർ 7 ന് യുവാവിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ ലുധിയാന പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തെന്നായിരുന്നു പരാതി. ഇതേത്തുടർന്നാണ് യുവാവ് ഹൈക്കോടതിയെ സമീപിച്ചത്.

പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും രണ്ടുപേരും സഹോദരങ്ങളുടെ മക്കളാണന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഹിന്ദു വിവാഹ നിയമപ്രകാരം നേരിട്ട് രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം നിരോധിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇതോടെയാണ് സഹോദരങ്ങളുടെ മക്കൾ തമ്മിലുള്ള വിവാഹം സദാചാര വിരുദ്ധവും നിയമപരമല്ലെന്നും കോടതി വിധിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP