Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിവാഹ ചടങ്ങുകൾ ആരംഭിച്ചു; വരൻ താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ അതിഥികൾക്കിടയിൽ മുൻ കാമുകനെക്കണ്ട് വധു; തനിക്ക് വിവാഹത്തിന് സമ്മതമല്ലെന്ന് പറഞ്ഞ് പുറത്തേക്കു നടന്നു പെൺകുട്ടി; ഒരു കല്യാണത്തിന്റെ സിനിമാ സ്റ്റൈൽ ക്ലൈമാക്‌സ് ഇങ്ങനെ

വിവാഹ ചടങ്ങുകൾ ആരംഭിച്ചു; വരൻ താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ അതിഥികൾക്കിടയിൽ മുൻ കാമുകനെക്കണ്ട് വധു; തനിക്ക് വിവാഹത്തിന് സമ്മതമല്ലെന്ന് പറഞ്ഞ് പുറത്തേക്കു നടന്നു പെൺകുട്ടി; ഒരു കല്യാണത്തിന്റെ സിനിമാ സ്റ്റൈൽ ക്ലൈമാക്‌സ് ഇങ്ങനെ

സ്വന്തം ലേഖകൻ

ഹൈദരാബാദ്: വിവാഹ ചടങ്ങുകൾ നടന്നുകൊണ്ടിരിക്കവേ അതിഥികൾക്കിടയിൽ മുൻ കാമുകനെ കണ്ട വധു വിവാഹത്തിൽ നിന്നും പിന്മാറി. വിവാഹ വേദിയിൽ കാമുകകനെ കണ്ട വധുവാണ് വിവാഹ വേദിയിൽ നിന്നും ഇറങ്ങിയോടിയത്. വിവാഹവേദിയിൽ കാമുകനെ കണ്ടതോടെയാണ് വധു കല്യാണത്തിന് തയ്യാറല്ലെന്ന് അറിയിച്ചു. ഇതോടെ വിവാഹം മുടങ്ങുകയും ചെയ്തു.

തെലങ്കാനയിലെ വനപാർട്ടി ജില്ലയിലെ ചാർലപ്പള്ളി ഗ്രാമത്തിലാണ് സംഭവം. വരൻ താലിയണിയിക്കുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് വധു തനിക്ക് ഈ വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ചത്. തിടുക്കത്തിൽ ഇങ്ങനൊരു തീരുമാനം എടുക്കരുതെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും യുവതി അതൊന്നും ചെവികൊള്ളാതെ വിവാഹം നടക്കുന്ന ഹാളിൽ നിന്ന് പുറത്തേക്ക് പോയി.മുൻ കാമുകനെ വിവാഹ വേദിയിൽ കണ്ടതിനാലാണ് വധു വിവാഹത്തിൽ നിന്ന് പിന്മാറിയതെന്നാണ് അവളുടെ കുടുംബം വിശ്വസിക്കുന്നത്.

''ഞങ്ങൾ അവനെ പിടിക്കാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല,'' അതിഥികളിൽ ഒരാൾ പറഞ്ഞു. വിവാഹം കഴിക്കാതിരിക്കാൻ കാമുകൻ യുവതിക്ക് വല്ല ആംഗ്യവും കാണിച്ചിരുന്നോ?? അവർ യഥാർത്ഥത്തിൽ ഒളിച്ചോടിയോ? എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് വിവാഹം കൂടാനെത്തിയവർ ചോദിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP