Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നിങ്ങൾക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കിൽ ഒന്നും പറയാതിരിക്കുക; സുപ്രീം കോടതിയുടെ അയോധ്യ വിധിയെ കുറിച്ച് എനിക്കൊന്നും പറയാനില്ലെന്ന് മാർകണ്ഡേയ കട്ജു

നിങ്ങൾക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കിൽ ഒന്നും പറയാതിരിക്കുക; സുപ്രീം കോടതിയുടെ അയോധ്യ വിധിയെ കുറിച്ച് എനിക്കൊന്നും പറയാനില്ലെന്ന് മാർകണ്ഡേയ കട്ജു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡെൽഹി: അയോധ്യയിലെ സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മുൻ സുപ്രീം കോടതി ജഡ്ജ് മാർകണ്ഡേയ കട്ജു. ഫേസ്‌ബുക്കിലൂടെയാണ് കട്ജുവിന്റെ പ്രതികരണം.ഞാൻ നിങ്ങളോട് ഒരു കാര്യം പറയുന്നു, നിങ്ങൾക്ക് ഒരു കാര്യത്തെ കുറിച്ച് നല്ലതൊന്നും പറയാനില്ലെങ്കിൽ ഒന്നും പറയാതിരിക്കുക. സത്യസന്ധമായി പറയട്ടെ സുപ്രീം കോടതിയുടെ അയോധ്യ വിധിയെ കുറിച്ച് എനിക്കൊന്നും പറയാനില്ല എന്നായിരുന്നു കട്ജുവിന്റെ പ്രതികരണം.

തർക്കഭൂമി ഉപാധികളോടെ ഹിന്ദുക്കൾക്ക് വിട്ടു നൽകണം. മുസ്ലീങ്ങൾക്ക് ആരാധനയ്ക്ക് പകരം ഭൂമി നൽകുമെന്നുമാണ് കോടതി വിധി.കേന്ദ്രസർക്കാരോ സംസ്ഥാന സർക്കാരോ സുന്നി വഖഫ് ബോർഡിന് അഞ്ച് ഏക്കർ ഭൂമി നൽകും. അത് ഉചിതമായ സ്ഥലത്ത് നൽകും.എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കി.

അയോധ്യയിൽ രാമൻ ജനിച്ചു എന്ന ഹിന്ദുക്കളുടെ വിശ്വാസത്തിൽ യാതൊരു തർക്കവുമില്ലെന്നും തർക്കഭൂമി ആരുടേതെന്ന് തീരുമാനിക്കുന്നത് നിയമപരമായ വശങ്ങൾ കണക്കിലെടുത്തായിരിക്കുമെന്നും ദൈവശാസ്ത്രമല്ല ചരിത്ര വസ്തുതകളാണ് അടിസ്ഥാനമെന്നും കോടതി വ്യക്തമാക്കിയാണ് വിധി പ്രസ്താവം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP