Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തെലങ്കാനയിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു; ഈ മാസം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് എട്ട് മാവോയിസ്റ്റുകൾ

തെലങ്കാനയിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു; ഈ മാസം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് എട്ട് മാവോയിസ്റ്റുകൾ

സ്വന്തം ലേഖകൻ

ഹൈദരാബാദ്: തെലങ്കാനയിലെ ചെന്നപുരം വനത്തിൽ ബുധനാഴ്ച വൈകിട്ടുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സ്ത്രീകൾ അടക്കം മൂന്നു മാവോയിസ്റ്റുകളെ വധിച്ചു. ഇവരിൽ നിന്ന് ഒരു 8 എം.എം റൈഫിൾ, ഒരുപിസ്റ്റൾ, സ്ഫോടക വസ്തുക്കൾ തുടങ്ങിയവ പിടിച്ചെടുത്തു. ഇതോടെ സംസ്ഥാനത്ത് ഈ മാസം ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന മാവോയിസ്റ്റുകളുടെ എണ്ണം എട്ടായി.

ബുധനാഴ്ച പുലർച്ചെ പൽവാൻച റിസർവ് വനത്തിൽ ഏറ്റുമുട്ടൽ നടന്നിരുന്നൂ. മാവോയിസ്റ്റുകൾ കടന്നുകളഞ്ഞുവെങ്കിലും ഇവർ ഉപയോഗിച്ചിരുന്ന എസ്എസ്ബിഎൽ റൈഫിൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ റീചാർജ് ചെയ്യുന്നതിനുള്ള സോളാർ പ്ലേറ്റ് എന്നിവയും കണ്ടെടുത്തിരുന്നു.

സെപ്റ്റംബർ 21നും 27നുമിടയിൽ വലിയ അക്രമത്തിന് പദ്ധതി തയ്യാറാക്കി മാവോയിസ്റ്റുകൾ ഛത്തീസ്‌ഗഢ് അതിർത്തിയിൽ തമ്പടിച്ചിരിക്കുന്നതായി വിശ്വസനീയ കേന്ദ്രത്തിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്ന് എസ്‌പി സുനിൽ ദത്ത് പറഞ്ഞു. അതിർത്തിയിൽ ഉടനീളം ഈ ആഴ്ച പരിശോധന നടക്കുമെന്നും എസ്‌പി അറിയിച്ചു.

സുക്മ, ബിജാപൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്ന വലിയ സംഘം മാവോയിസ്റ്റുകൾ തെലങ്കാനയിലേക്ക് കടക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP