Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 13 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു; ഈ വർഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമെന്ന് അധികൃതർ

ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 13 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു; ഈ വർഷമുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമെന്ന് അധികൃതർ

റായ്പുർ: ഛത്തീസ്‌ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 13 ജവാന്മാർ കൊല്ലപ്പെട്ടു. സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. സുഖ്മ ജില്ലയിലാണ് സംഭവം.

സുഖ്മ ജില്ലയിലെ ചിന്തഗുഫ പ്രദേശത്താണ് ആക്രമണം. സംഭവത്തിൽ സിആർപിഫ് ഡെപ്യൂട്ടി കമാൻഡന്റും അസിസ്റ്റന്റ് കമാൻഡന്റും ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരെല്ലാം 223-ാം ബറ്റാലിയനിൽ ഉള്ളവരാണെന്ന് സിആർപിഎഫ് അഡിഷണൽ ഡയറക്ടർ ജനറൽ ആർ കെ വിജ് അറിയിച്ചു. 

ഈ വർഷം സിആർപിഎഫിന് നേരെ നടക്കുന്ന ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമാണിത്. ഛത്തീസ്‌ഗഢ് തലസ്ഥാനമായ റായ്പൂരിൽ നിന്നും 450 കിലോമീറ്റർ അകലെയാണ് അക്രമം ഉണ്ടായത്.

നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഛത്തീസ്‌ഗഢിലെ ബസ്തർ, ബീജാപ്പൂർ ജില്ലകളിൽ മാവോയിസ്റ്റുകൾ നടത്തിയ ഇരട്ട ആക്രമണത്തിൽ ഏഴു പോളിങ് ഉദ്യോഗസ്ഥരും അഞ്ചു സിആർപിഎഫ് ജവാന്മാരും ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP