Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഹിമാചലിൽ കനത്ത മഴ; മൂന്നുനില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു; സൈനികരും കുടുംബാംഗങ്ങളുമുൾപ്പടെ മുപ്പതോളം കുടുങ്ങിക്കിടക്കുന്നതായി വിവരം; തകർന്നത് റെസ്‌റ്റോറന്റ് പ്രവർത്തിച്ചിരുന്ന കെട്ടിടം; കാസിരംഗ ദേശീയ പാർക്കിന്റെ എഴുപത് ശതമാനവും വെള്ളത്തിനടിയിൽ

ഹിമാചലിൽ കനത്ത മഴ; മൂന്നുനില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു; സൈനികരും കുടുംബാംഗങ്ങളുമുൾപ്പടെ മുപ്പതോളം കുടുങ്ങിക്കിടക്കുന്നതായി വിവരം; തകർന്നത് റെസ്‌റ്റോറന്റ് പ്രവർത്തിച്ചിരുന്ന കെട്ടിടം; കാസിരംഗ ദേശീയ പാർക്കിന്റെ എഴുപത് ശതമാനവും വെള്ളത്തിനടിയിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് രണ്ടുപേർ മരിച്ചു. സൈനിക ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളും അടക്കം . മുപ്പതോളം പേർ കേട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. തലസ്ഥാനമായ സിംലയിൽ നിന്ന് 45 കിലോമീറ്റർ അകലെ സോളാനിലാണ് അപകടം നടന്നത്. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകിയതോടെയാണ് അസമിൽ പ്രളയതീവ്രത രൂക്ഷമായത്. ബ്രഹ്മപുത്രയുടെ തീരത്തുള്ള ആയിരത്തിലേറെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി. കേന്ദ്ര - സംസ്ഥാന ദുരന്ത നിവാരണ സേനകളും കരസേനയും രക്ഷാപ്രവർത്തനം തുടരുകയാണ്.

റെസ്റ്റോറന്റ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നത്. ഇതുവരെ 19 പേരെ രക്ഷപ്പെടുത്തിയതായി ജില്ലാ ദുരന്തനിവാരണ അഥോറിറ്റി. അറിയിച്ചു. രക്ഷപ്പെടുത്തിയവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.സോളാൻ പ്രവിശ്യയിൽ കുമർഹാത്തിക്ക് സമീപമാണ് കെട്ടിടം തകർന്നുവീണത്.

ഉത്തരഖണ്ഡിലേതക്കുള്ള യാത്രമദ്ധ്യേ ഉച്ചഭക്ഷണത്തിനായാണ് സൈനിക ഉദ്യോഗസ്ഥരും സംഘവും റസ്റ്റാറന്റിൽ കയറിയതെന്ന് ജില്ലാ അധികൃതർ അറിയിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3.50 ഓടെയാണ് സംഭവം. കനത്ത മഴയെ തുടർന്ന് രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് നടക്കുന്നത്.കഴിഞ്ഞദിവസം രാത്രി കനനത്തമഴയെത്തുടർന്ന് ചണ്ഡിഗഡ് സിംല ദേസീയപാതയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.

കാണ്ടാമൃഗങ്ങളുടെ ഏറ്റവും വലിയ ആവാസ കേന്ദ്രമായ കാസിരംഗ ദേശീയ പാർക്കിന്റെ എഴുപത് ശതമാനവും വെള്ളത്തിനടിയിലാണ്. മുൻകരുതലെന്ന നിലയിൽ പാർക്കിലെ മൃഗങ്ങളെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി. അടുത്ത മൂന്ന് ദിവസം കൂടി അസ്സമിൽ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പ്രളയം നാശം വിതച്ച ബംഗാളിലെ ചിലയിടങ്ങളിൽ സർക്കാർ സഹായമെത്തിയില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിക്കുന്നുണ്ട്. ബീഹാറിന്റെ അന്താരാഷ്ട്ര അതിർത്തിക്കപ്പുറം നേപ്പാളിൽ കനത്ത പ്രളയത്തിൽ അൻപതിലേറെ പേരാണ് മരണപ്പെട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP