Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉത്തർപ്രദേശിലെ കാൺപൂരിൽ ട്രെയിൻ പാളം തെറ്റി 115 മരണം; പുലർച്ചെ മൂന്ന് മണിയോടെ അപകടത്തിൽ പെട്ടത് പട്‌നഇൻഡോർ എക്സ്‌പ്രസ്; പാളം തെറ്റിയത് 14 ബോഗികൾ; മരണ സംഖ്യ ഇനിയും ഉയർന്നേക്കും; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി; ഇന്ത്യൻ റെയിൽവേയുടെ അനാസ്ഥ ക്ഷണിച്ചുവരുത്തിയ ഒരു ദുരന്തം കൂടി

ഉത്തർപ്രദേശിലെ കാൺപൂരിൽ ട്രെയിൻ പാളം തെറ്റി 115 മരണം; പുലർച്ചെ മൂന്ന് മണിയോടെ അപകടത്തിൽ പെട്ടത് പട്‌നഇൻഡോർ എക്സ്‌പ്രസ്; പാളം തെറ്റിയത് 14 ബോഗികൾ; മരണ സംഖ്യ ഇനിയും ഉയർന്നേക്കും; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; അന്വേഷണം പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി; ഇന്ത്യൻ റെയിൽവേയുടെ അനാസ്ഥ ക്ഷണിച്ചുവരുത്തിയ ഒരു ദുരന്തം കൂടി

ലക്‌നൗ: ട്രെയിൻ ദുരന്തങ്ങൾ തുടർക്കഥയായ ഇന്ത്യയിൽ റെയിൽവേയുടെ അനാസ്ഥയ്ക്ക് അടിവരയിട്ട് മറ്റൊരു ദുരന്തം കൂടി. ഉത്തർപ്രദേശിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ 115 പേർ മരിച്ചു. കാൺപൂരിൽ വച്ച് പട്‌നഇൻഡോർ എക്സ്‌പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിവരം. 150തോളം പേർക്ക് പരിക്കേറ്റതായാണ് വിവരം. എ സി കോച്ചുകളാണ് അപകടത്തിൽ പെട്ടത്.

കാൺപൂരിൽ നിന്ന് 100 കിലോമീറ്റർ അകലെ, പുലർച്ചെ മൂന്നുമണിക്കായിരുന്നു അപകടം. രാത്രിയാണ് അപകടം എന്നതിൽ മറിയാത്ത ബോഗിയിൽ ഉണ്ടായിരുന്നവരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. റോഡ് സൗകര്യം കുറഞ്ഞ സ്ഥലത്താണ് അപകടം എന്നത് രക്ഷാപ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. സംഭവസ്ഥലത്തു നിന്ന് ഇതുവരെ 91 മൃതദേഹങ്ങൾ കണ്ടെത്തിയതായി കാൺപൂർ ഐ.ജി. സാകി അഹ്മദ് അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കാൺപൂർ എസ്‌പിയോട് മുഖ്യമന്ത്രി അഖിലേഷ് യാദവ് നിർദ്ദേശം നൽകി.

രക്ഷാപ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും കൂടുതൽ വൈദ്യസംഘവും മുതിർന്ന ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് തിരിച്ചതായി ഇന്ത്യൻ റെയിൽവേ വക്താവ് എ. സക്‌സേന അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ അതീവദുഃഖം രേഖപ്പെടുത്തി. വിശദമായ അന്വേഷണത്തിന് കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. രക്ഷാപ്രവർത്തനത്തിനായി ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

അപകടത്തെ തുടർന്ന് കുടുങ്ങി കിടക്കുന്ന യാത്രക്കാരെ തൊട്ടടുത്ത മലാസ സ്റ്റേഷനിലെത്തിക്കാൻ പ്രത്യേക ട്രെയിൻ ഏർപ്പെടുത്തുമെന്ന് റെയിൽവേ അറിയിച്ചു. ബസുകളും സർവീസ് നടത്താൻ ശ്രമം തുടങ്ങി. അപകടത്തെ തുടർന്ന് ഈ പാതയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. നിരവധി ട്രെയിനുകൾ വഴിതിരിച്ചു വിട്ടിട്ടുണ്ട്. ട്രെയിനപകടത്തെ തുടർന്ന് റെയിൽവേ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

ഹെൽപ്പ് ലൈൻ നമ്പർ: ജാൻവി05101072, ഒറൈ051621072, കാൺപുർ05121072, പൊക്രയാൻ05113270239

വെള്ളിയാഴ്ച രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ ഭാട്ടിൻഡജോധ്പുർ പാസഞ്ചർ പാളംതെറ്റി 12ലധികം പേർക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടുമൊരു ട്രെയിൻ ദുരന്തം കൂടി ഉണ്ടായിരിക്കുന്നത്. സമീപകാലത്ത് ഇന്ത്യൻ റെയിൽവേയിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP