Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജസ്ഥാനിൽ വസുന്ധര രാജെയ്ക്ക് എതിരാളി ജസ്വന്ത് സിങിന്റെ മകൻ; ഹാട്രിക് വിജയം തടയാൻ മാനവേന്ദ്ര സിങിന് കഴിയുമെന്ന് കണക്കുകൂട്ടി കോൺഗ്രസ്; ഔദ്യോഖിക പ്രഖ്യാപനം വൈകുന്നേരത്തോടെയെന്ന് സൂചന

രാജസ്ഥാനിൽ വസുന്ധര രാജെയ്ക്ക് എതിരാളി ജസ്വന്ത് സിങിന്റെ മകൻ; ഹാട്രിക് വിജയം തടയാൻ മാനവേന്ദ്ര സിങിന് കഴിയുമെന്ന് കണക്കുകൂട്ടി കോൺഗ്രസ്; ഔദ്യോഖിക പ്രഖ്യാപനം വൈകുന്നേരത്തോടെയെന്ന് സൂചന

മറുനാടൻ ഡെസ്‌ക്‌

ജയ്പൂർ: മുൻ കേന്ദ്രവിദേശ കാര്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന ജസ്വന്ത് സിങ്ങിന്റെ മകൻ മാനവേന്ദ്ര സിംഗിനെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യക്കെതിരെ സ്ഥാനാർത്ഥിയായി കോൺഗ്രസ് തീരുമാനിച്ചു. മുഖ്യമന്ത്രി വസുന്ധര ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങുന്ന ജൽരാപട്ടൺ മണ്ഡലത്തിലാണ് മാനവേന്ദ്ര സിങിനെ രംഗത്ത് ഇറക്കിയിരിക്കുന്നത്.

ഡിസംബർ 7നാണ് രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പ്. വസുന്ധരരാജ സിന്ധ്യയെ തറപറ്റിക്കാൻ മാനവേന്ദ്രസിംഗിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് കഴിയുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. സെപ്റ്റംബറിലാണ് മാനവേന്ദ്രസിങ് ബിജെപി വിട്ട് കോൺഗ്രസിലെത്തിയത്.

2014ൽ ജസ്വന്ത് സിംഗിന് പാർട്ടി സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് മാനവേന്ദ്ര സിങ് ബിജെപിയുമായി ഇടഞ്ഞത്. തുടർന്ന് അദ്ദേഹം ബാർമറിൽ സ്വതന്ത്രനായി മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാർത്ഥിയോട് തോറ്റു. അസുഖബാധിതനായ ജസ്വന്ത് സിങ് ഇപ്പോൾ കോമയിലാണ് ഉള്ളത്. കോൺഗ്രസ് വൈകുന്നേരത്തോടെ പുറത്തുവിടാനിരിക്കുന്ന രണ്ടാംഘട്ട സ്ഥാനാർത്ഥിപ്പട്ടികയിൽ മാനവേന്ദ്ര സിങ്ങിന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP