Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

ഇന്ത്യയെ വേദനിപ്പിക്കുന്നവർ വേദന എന്താണെന്ന് അറിയും; പത്താൻകോട്ട് ആക്രമിച്ച ജെയ്‌ഷെ മുഹമ്മദിന് മുന്നറിയിപ്പ് നൽകി മനോഹർ പരീക്കർ

ഇന്ത്യയെ വേദനിപ്പിക്കുന്നവർ വേദന എന്താണെന്ന് അറിയും; പത്താൻകോട്ട് ആക്രമിച്ച ജെയ്‌ഷെ മുഹമ്മദിന് മുന്നറിയിപ്പ് നൽകി മനോഹർ പരീക്കർ

ന്യൂഡൽഹി: പത്താൻകോട്ട് ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദ് സംഘടനയാണെന്ന വ്യക്തമായ സാഹചര്യത്തിൽ സംഘടനയ്ക്ക് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി ഇന്ത്യൻ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ രംഗത്തെത്തി. ഇന്ത്യയെ വേദനിപ്പിക്കുന്നവർ വേദന എന്താണെന്ന് അറിയുമെന്ന് പത്താൻകോട്ട് ആക്രമണം സൂചിപ്പിച്ച് പരീഖർ പറഞ്ഞു. ന്യൂഡൽഹിയിൽ 68ാമത് കരസേന ദിനത്തിൽ സെമിനാറിൽ സംസാരിക്കുകയായിരുന്നു മനോഹർ പരീഖർ. സമയവും സ്ഥലവും തീരുമാനിക്കുന്നത് നമ്മളായിരിക്കും. നമ്മളെ വേദനിപ്പിക്കുന്നവർ എത് വ്യക്തികളായാലും സംഘടനകളായാലും ശരി അവർ അതേ വേദന അറിയണമെന്നും പരീഖർ പറഞ്ഞു.

വേദന അറിയാത്തവരാണ് മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ആസ്വദിക്കുന്നതെന്നും അതാണ് ചരിത്രം പറയുന്നതെന്നും പരീഖർ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടന ജയ്ഷ് ഇ മുഹമ്മദാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വ്യക്തമാക്കുന്നത്. ഉത്തരവാദിത്തം ഏറ്റെടുത്ത് ജയ്ഷ് ഇന്ത്യയെ പരിഹസിച്ച് രംഗത്ത് വരുകയും ചെയ്തിരുന്നു. ഇസ്ലാമബാദിൽ 15ന് നടത്താൻ നിശ്ചയിച്ചിരുന്ന വിദേശകാര്യ സെക്രട്ടറിതല ചർച്ച സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് കടുത്ത ഭാഷയിലുള്ള മുന്നറിയിപ്പുമായി പരീഖർ രംഗത്ത് വന്നിരിക്കുന്നത്.

പത്താൻകോട്ട് ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ നൽകിയ വിവരങ്ങൾ അന്വേഷിക്കാനുള്ള പാക്കിസ്ഥാന്റെ നടപടികൾക്ക് അനുസരിച്ചായിരിക്കും തുടർചർച്ചകളെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വ്യക്തമാക്കിയിരുന്നു. കരസേന മേധാവി ജനറൽ ദൽബീർ സിങ് സുഹാഗ് അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP