Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിന്റെ തല ഞാൻ ഇപ്പോ വെട്ടും; കിരീടം ധരിപ്പിക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകന്റെ തല വെട്ടുമെന്ന് ഹരിയാന മുഖ്യമന്ത്രി; മനോഹർ ലാൽ ഖട്ടറിന്റെ വീഡിയോ പുറത്ത് വീട്ട് കോൺഗ്രസ് നേതൃത്വം; വിവാദമായതോടെ വിശദീകരണവുമായി ഖട്ടർ

നിന്റെ തല ഞാൻ ഇപ്പോ വെട്ടും; കിരീടം ധരിപ്പിക്കാൻ ശ്രമിച്ച പാർട്ടി പ്രവർത്തകന്റെ തല വെട്ടുമെന്ന് ഹരിയാന മുഖ്യമന്ത്രി; മനോഹർ ലാൽ ഖട്ടറിന്റെ വീഡിയോ പുറത്ത് വീട്ട് കോൺഗ്രസ് നേതൃത്വം; വിവാദമായതോടെ വിശദീകരണവുമായി ഖട്ടർ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി;'ജൻ ആശീർവാദ്' യാത്രയ്ക്കിടെ പാർട്ടി പ്രവർത്തകനോട് ക്ഷുഭിതനായി ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. പാർട്ടി പ്രവർത്തകർ കിരീടം ധരിപ്പിപ്പിക്കാൻ ശ്രമിച്ചപ്പോഴാരുന്നു മുഖ്യമന്ത്രിയുടെ ചൂടാകൽ. സംഭവത്തിന്റെ വീഡിയോ പങ്കുവച്ച് മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് രംഗത്തത്തിയിട്ടുണ്ട്. 'ജൻ ആശീർവാദ്' യാത്രയ്ക്കിടെ തുറന്ന വാഹനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യവേയാണ് സംഭവം. പ്രവർത്തകരിൽ ഒരാൾ നൽകിയ മഴു പിടിച്ച്‌നിൽക്കവേയാണ് ഒരു അനുയായി അദ്ദേഹത്തിന്റെ തലയിൽ കിരീടം ധരിപ്പിക്കാൻ ശ്രമിച്ചത്.

കിരീടം ധരിപ്പിക്കാൻ ശ്രമിച്ച അനുയായിയോട് തലവെട്ടുമെന്ന് ഹരിയായ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറയുന്നതിന്റെ വീഡിയോ കോൺഗ്രസ് നേതാക്കൾ പുറത്തു വിട്ടത്. അനുയായി കൈകൂപ്പി ഖട്ടാറിനോട് മാപ്പ് പറയുന്നതും ദൃശ്യങ്ങളിൽ കാണാം. പ്രവർത്തകരിൽ ഒരാൾ നൽകിയ മഴുവുമായി നിൽക്കുമ്പോഴാണ് അനുയായികൾ ഖട്ടറിന്റെ തലയിൽ കിരീടം ധരിപ്പിക്കാൻ ശ്രമിച്ചത്. ഇതിൽ ക്ഷുഭിതനായ ഖട്ടർ കിരീടം ധരിപ്പിക്കാൻ ശ്രമിച്ച അനുയായിയോട് ദേഷ്യപ്പെടുകയും തലവെട്ടിയെടുക്കുമെന്ന് ആക്രോശിക്കുകയുമായിരുന്നു.

വീഡിയോ കോൺഗ്രസ് നേതാക്കൾ പുറത്തു വിട്ടിട്ടുണ്ട്. തലവെട്ടുമെന്നാണ് ഖട്ടറിന്റെ തന്നെ അനുയായിയോട് അദ്ദേഹം പറയുന്നത്. അങ്ങനെയെങ്കിൽ പൊതുജനങ്ങളോട് അദ്ദേഹം എങ്ങനെയായിരിക്കുമെന്നും പെരുമാറുകയെന്നും സുർജ്ജേവാല ട്വിറ്ററിലൂടെ ചോദിച്ചു.

സംഭവം വിവാദമായതോടെ വിശദീകരണവുമായി ഖട്ടാർ രംഗത്തെത്തി. 'ആരെങ്കിലും, പ്രത്യേകിച്ച് പാർട്ടി പവർത്തകർ എന്റെ തലയിൽ കിരീടം വെയ്ക്കാൻ ശ്രമിച്ചാൽ തീർച്ചയായും എനിക്ക് ദേഷ്യം വരും. അത്തരം കാര്യങ്ങളെ ഞാൻ പ്രോത്സാഹപ്പിക്കുകയുമില്ല. അത്തരത്തിലുള്ള എല്ലാ രീതികളും അവസാനിപ്പിച്ചാണ് അധികാരത്തിലെത്തിയത്'. തന്റെ പ്രവർത്തിയെ പാർട്ടി പ്രവർത്തകർ മോശമായി കരുതരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP