Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മന്മോഹൻ സിങ് വീണ്ടും രാജ്യസഭയിലേക്ക് എത്തുന്നു; കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി മന്മോഹൻ സിങ് പത്രിക നൽകിയത് രാജസ്ഥാനിൽ നിന്നും; സംസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടി തന്നാലാവുന്നത് ചെയ്യാൻ ശ്രമിക്കുമെന്ന് മന്മോഹൻ സിങ്

മന്മോഹൻ സിങ് വീണ്ടും രാജ്യസഭയിലേക്ക് എത്തുന്നു; കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി മന്മോഹൻ സിങ് പത്രിക നൽകിയത് രാജസ്ഥാനിൽ നിന്നും; സംസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടി തന്നാലാവുന്നത് ചെയ്യാൻ ശ്രമിക്കുമെന്ന് മന്മോഹൻ സിങ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് രാജ്യസഭാ സ്ഥാനാർത്ഥിയായി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. രാജസ്ഥാനിൽ നിന്നാണ് മന്മോഹൻ സിങ് വീണ്ടും രാജ്യസഭയിലേക്ക് എത്തുന്നത്. ജയ്പൂരിലെത്തിയാണ് സിങ് പത്രിക സമർപ്പിച്ചത്. ബിജെപിയുടെ രാജ്യസഭാ എംപി മദൻലാൽ സെയ്‌നി അന്തരിച്ചതിനെ തുടർന്ന് ഒഴിവു വന്ന സീറ്റിലേക്കാണ് മന്മോഹൻ സിങ് മത്സരിക്കുന്നത്.

നാല് സെറ്റ് നാമനിർദ്ദേശ പത്രികകൾ അദ്ദേഹം സമർപ്പിച്ചു. വിമാന മാർഗമാണ് മന്മോഹൻ സിങ് ജയ്പൂരിലെത്തിയത്. ജയ്പൂരിലെത്തിയ അദ്ദേഹത്തെ കോൺഗ്രസ് പ്രസിഡന്റും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ് സ്വീകരിച്ചു. സംസ്ഥാനത്തെ ജനങ്ങൾക്കു വേണ്ടി തന്നാലാവുന്നത് ചെയ്യാൻ ശ്രമിക്കുമെന്ന് മന്മോഹൻ സിങ് പറഞ്ഞു.

100 എംഎൽഎമാർ, 12 സ്വതന്ത്രർ, മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയിലെ ആറ് എംഎൽഎമാർ എന്നിവരുടെ പിന്തുണ രാജ്യസഭയിലേക്ക് മത്സരിക്കുന്ന മന്മോഹൻ സിംഗിന് ഉണ്ട്. അതേസമയം, രാജ്യസഭാ സീറ്റിലേക്ക് ബിജെപി സ്ഥാനാർത്ഥിയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിക്ക് രാജസ്ഥാൻ നിയമസഭയിൽ 73 എംഎൽഎമാരാണുള്ളത്. 1991 മുതൽ ആസാമിൽ നിന്നുള്ള രാജ്യസഭാംഗമായിരുന്നു മന്മോഹൻ സിങ്.

നേരത്തെ തമിഴ്‌നാട്ടിൽ നിന്നും ഡിഎംകെ പിന്തുണയിൽ മന്മോഹനെ രാജ്യസഭയിൽ എത്തിക്കാൻ കോൺഗ്രസ് ശ്രമിച്ചിരുന്നെങ്കിലും ഡിഎംകെ ഇതിന് വഴങ്ങിയിരുന്നില്ല. ഇതേ തുടർന്നാണ് മന്മോഹൻ സിംഗിനെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിൽ നിന്നു തന്നെ രാജ്യസഭയിലേക്ക് മത്സരിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP