Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്തെ യഥാർഥ ഇടതുപക്ഷം കോൺഗ്രസ്; രാജ്യത്ത് നിലനിൽക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: മനീഷ് തിവാരി

രാജ്യത്തെ യഥാർഥ ഇടതുപക്ഷം കോൺഗ്രസ്; രാജ്യത്ത് നിലനിൽക്കുന്നത് അപ്രഖ്യാപിത അടിയന്തരാവസ്ഥ: മനീഷ് തിവാരി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ യഥാർഥ ഇടതുപക്ഷം കോൺഗ്രസാണെന്ന് മുൻ കേന്ദ്രമന്ത്രി മനീഷ് തിവാരി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കാൻ ഇടതു മുന്നണികൾക്ക് സാധിക്കില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

രാജ്യം ഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. കോൺഗ്രസിനും യുഡിഎഫിനും മാത്രമെ ഫാസിസത്തെ ചെറുക്കാൻ സാധിക്കൂ. രാജ്യത്തെ സാന്പത്തിക അവസ്ഥ തകർന്നു. വരുമാനത്തിലും നികുതിയിലും 17 ലക്ഷം കോടി രൂപയുടെ വിടവാണ് ബജറ്റിൽ കാണിക്കുന്നത്.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് തുലച്ചു. അതുകൊണ്ടു തന്നെ ഇപ്പോൾ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പുകൾ ഏറെ നിർണായകമാണ്. ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാനുള്ള ഈ യുദ്ധത്തിൽ ഇടതുപക്ഷത്തിനു വോട്ടു ചെയ്യാൻ ആഗ്രഹിക്കുന്നവർ കോൺഗ്രസിനും യുഡിഎഫിനും വോട്ടു ചെയ്യണം. കാരണം കോൺഗ്രസാണ് യഥാർഥ ഇടതുപക്ഷം- മനീഷ് തിവാരി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP