Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡ് ഭേദമായി, ആരോ​ഗ്യനില മെച്ചപ്പെട്ടു; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആശുപത്രി വിട്ടു

കോവിഡ് ഭേദമായി, ആരോ​ഗ്യനില മെച്ചപ്പെട്ടു; ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആശുപത്രി വിട്ടു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആശുപത്രി വിട്ടു. കോവിഡും ഡെങ്കിയും ബാധിച്ച് ചികിത്സയിലായിരുന്ന മനീഷ് സിസോദിയയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായതും ആരോഗ്യനില മെച്ചപ്പെട്ടതോടെയുമാണ് ആശുപത്രിയിൽ നിന്ന് വിട്ടയച്ചത്. മാക്‌സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിസോദിയയോട് ഒരാഴാഴ്ച വിശ്രമിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. 'അദ്ദേഹത്തിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവായി, ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു' ഡൽഹി ഉപമുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സെപ്റ്റംബർ 14-നാണ് സിസോദിയക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഹോം ഐസൊലേഷനിലായിരുന്ന സിസോദിയയെ ഡെങ്കിപ്പനി കൂടി ബാധിച്ചതോടെ എൽഎൻജിപി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും ഓക്‌സിജന്റെ അളവും കുറഞ്ഞതോടെ അദ്ദേഹത്തെ അവിടെ നിന്ന് വ്യാഴാഴ്ചയോടെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. തീവ്രപരചരണ വിഭാഗത്തിൽ പ്രവേശിപ്പച്ച സിസോദിയയെ പ്ലാസ്മ തെറാപ്പിക്കും വിധേയനാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP