Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യം കണ്ട ഏറ്റവും വിടുവായനായ പ്രധാനമന്ത്രിയാണ് മോദി; അന്നേ ഞാൻ പറഞ്ഞതാണ് മോദി നീചനാണെന്ന്; പഴയ പ്രയോഗം പൊടിതട്ടിയെടുത്ത് മണിശങ്കർ അയ്യർ രംഗത്തെത്തിയപ്പോൾ വീണ്ടും വിവാദം

രാജ്യം കണ്ട ഏറ്റവും വിടുവായനായ പ്രധാനമന്ത്രിയാണ് മോദി; അന്നേ ഞാൻ പറഞ്ഞതാണ് മോദി നീചനാണെന്ന്; പഴയ പ്രയോഗം പൊടിതട്ടിയെടുത്ത് മണിശങ്കർ അയ്യർ രംഗത്തെത്തിയപ്പോൾ വീണ്ടും വിവാദം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺ്ഗ്രസ് നേതാവ് മണിശങ്കർ അയ്യർ. മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കാനിടയായ മോദിയെ നീചനെന്ന് വിശേഷിപ്പിച്ചത് ഓർമിപ്പിച്ചതുകൊണ്ടാണ് റൈസിങ് കശ്മീരിൽ ലേഖനം എഴുതിയത്. മോദി നീചനെന്ന് താൻ നേരത്തെ പറഞ്ഞതല്ലേയെന്നാണ് ലേഖനത്തിൽ അദ്ദേഹം ചോദിക്കുന്നത്.

'നീചൻ' പ്രയോഗത്തെത്തുടർന്ന് മണിശങ്കർ അയ്യരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. 2017 ഡിസംബറിൽ ഗുജറാത്തിൽ പ്രചാരണത്തിനിടെയാണ് മണിശങ്കർ അയ്യർ മോദിയെ നീചനെന്നു വിശേഷിപ്പിച്ചത്. അയ്യരുടെ പ്രസ്താവന കോൺഗ്രസിനു വൻ തിരിച്ചടിയായി. പ്രസ്താവന ചൂണ്ടിക്കാട്ടി മോദി കോൺഗ്രസിനെ കടന്നാക്രമിച്ചിരുന്നു.

ഏറ്റവും മോശമായ രീതിയിലാണ് മോദി തിരഞ്ഞെടുപ്പിന് പ്രചാരണം നടത്തുന്നത്. സൈനികരുടെയും സിആർപിഎഫ് ജവാന്മാരുടെയും ജീവത്യാഗത്തെ തെരഞ്ഞെടുപ്പ് വിജയത്തിന് ഉപയോഗിച്ചത് ദേശദ്രോഹ പ്രവർത്തനമാണ്. രാജ്യം കണ്ട ഏറ്റവും വിടുവായനായ പ്രധാനമന്ത്രിയാണ് മോദി. ഇന്ത്യയിലെ ജനങ്ങൾ മെയ് 23 നു മോദിയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് പുറത്താക്കുമെന്നും മണിശങ്കർ അയ്യർ പറഞ്ഞു.

വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുപോലും നുണ പറയുന്ന അദ്ദേഹത്തിന്റെ മാനസിക നിലക്ക് പ്രശ്‌നമുണ്ട്. പാക്കിസ്ഥാന്റെ റഡാറിൽ കാണാൻ കഴിയാത്ത കനത്ത മേഘത്തിനിടയിൽ വിമാനം ഒളിപ്പിച്ചാണ് വ്യോമസേന സ്‌ട്രൈക്ക് നടത്തിയതെന്നൊക്കെ 56 ഇഞ്ച് നെഞ്ചുവിരിച്ച് അദ്ദേഹം പറയുേമ്പാൾ അത് ധീരരായ വ്യോമസേനാ ഉദ്യോഗസ്ഥരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP