Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജെഎൻയു കാമ്പസിൽ മർദ്ദനമേറ്റവരുടെ കൂട്ടത്തിൽ ആം ആദ്മി പാർട്ടി മുൻ നേതാവും സാമൂഹിക പ്രവർത്തകനുമായ യോഗേന്ദ്ര യാദവും; അക്രമികൾ വളഞ്ഞിട്ടു ആക്രമണിച്ചു; ആംബുലൻസുകൾ തള്ളിത്തകർത്തു

ജെഎൻയു കാമ്പസിൽ മർദ്ദനമേറ്റവരുടെ കൂട്ടത്തിൽ ആം ആദ്മി പാർട്ടി മുൻ നേതാവും സാമൂഹിക പ്രവർത്തകനുമായ യോഗേന്ദ്ര യാദവും; അക്രമികൾ വളഞ്ഞിട്ടു ആക്രമണിച്ചു; ആംബുലൻസുകൾ തള്ളിത്തകർത്തു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയി ഗുണ്ടകളുടെ ആക്രമണത്തിൽ ആം ആദ്മി പാർട്ടി മുൻ നേതാവും സാമൂഹിക പ്രവർത്തകനുമായ യോഗേന്ദ്ര യാദവിനും പരിക്ക്. വിദ്യാർത്ഥികൾക്ക് മുഖംമൂടി ധരിച്ച എബിവിപി അക്രമികളുടെ മർദനമേറ്റതിനെ തുടർന്നു കാമ്പസിൽ എത്തിയപ്പോഴാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്.

മൂന്നു മണിക്കൂറോളമാണ് അക്രമികൾ ജെഎൻയു കാമ്പസിൽ അഴിഞ്ഞാടിയത്. എന്നിട്ടും കൈകെട്ടിനിന്ന് ഡൽഹി പൊലീസ് അക്രമികൾക്കു പിന്തുണ നൽകുകയായിരുന്നു. വൈകിട്ട് ഏഴോടെയാണ് ആക്രമണം ആരംഭിച്ചത്. വടികളും മാരകായുധങ്ങളുമായി അക്രമികൾ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ആക്രമിച്ചു. കാന്പസിലെ ഹോസ്റ്റലുകളിലും ഗുണ്ടകൾ ആക്രമണം നടത്തി. എന്നിട്ടും ചെറുവിരൽ അനക്കാൻ ഡൽഹി പൊലീസ് തയാറായിട്ടില്ലെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കാമ്പസിലേക്കുള്ള വഴികൾ പൊലീസ് അടച്ചിരിക്കുകയാണ്. പരിക്കേറ്റവരെ കൊണ്ടുപോകുന്നതിനായി എത്തിയ ആംബുലൻസുകൾ അക്രമികൾ അടിച്ചുതകർത്തു. ഡോക്ടർമാരെയും നഴ്‌സുമാരെയും ഭീഷണിപ്പെടുത്തി. സബർമതി ഹോസ്റ്റലിനുള്ളിലും കാവേരി ഹോസ്റ്റലിനുള്ളിലും മുഖംമൂടി ധരിച്ച അക്രമി സംഘം കടന്നുകയറി ആക്രമണം നടത്തി. ഹോസ്റ്റൽ അടിച്ചുതകർത്തു. സ്ത്രീകളടക്കമുള്ള സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. ചിലർക്ക് നേരെ ആസിഡ് ആക്രമണമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. മാരകായുധങ്ങളുമായി എത്തിയത് എബിവിപി പ്രവർത്തകരും പുറത്തുനിന്നുള്ളവരുമാണെന്നാണ് ആരോപണം.

അദ്ധ്യാപക സംഘടനയുടെ പരിപാടിക്കിടെയായിരുന്നു അന്പതോളം വരുന്ന മുഖം മറച്ച സംഘം വടികളുമായെത്തി അക്രമണമുണ്ടായത്. യൂണിയൻ നേതാക്കളെ അക്രമിച്ച ശേഷം കാന്പസിലെ സബർമതി ഹോസ്റ്റലും വഴിയിൽ പാർക്കു ചെയ്തിരുന്ന കാറുകളും അക്രമികൾ അടിച്ചുതകർത്തു. ഹോസ്റ്റൽ ഫീസ് വർധന, രജിസ്‌ട്രേഷൻ ബഹിഷ്‌കരണം എന്നിവയെ ചൊല്ലി തുടരുന്ന സംഘർഷത്തിനിടെയാണു കാമ്പസിനുള്ളിൽ അക്രമം ഉണ്ടായത്.

എബിവിപിയുടെ ഗുണ്ടാ അക്രമത്തിൽ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്കു പരിക്കേറ്റ എസ്എഫ്‌ഐ വനിതാ നേതാവായ ഐഷിയെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിയൻ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഡാനിഷിനും സുചിത്ര സെൻ ഉൾപ്പെടെ ഏതാനും അദ്ധ്യാപകർക്കും അക്രമണത്തിൽ പരിക്കുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP