Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദു യുവതിയുടെ കൂടെ ബസിൽ യാത്ര ചെയ്തു; മുസ്ലിം യുവാവിന് കൊടിയ മർദ്ദനം; സംഭവം മംഗളുരുവിൽ

ഹിന്ദു യുവതിയുടെ കൂടെ ബസിൽ യാത്ര ചെയ്തു; മുസ്ലിം യുവാവിന് കൊടിയ മർദ്ദനം; സംഭവം മംഗളുരുവിൽ

സ്വന്തം ലേഖകൻ

മംഗളൂരു: ഹിന്ദു യുവതിയുടെ കൂടെ യാത്ര ചെയ്തുവെന്ന് ആരോപിച്ച് മുസ്ലിം യുവാവിനെ മർദ്ദിച്ച സംഭവത്തിൽ നടപടിയെടുത്ത് കർണാടക പൊലീസ്. ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. വ്യാഴാഴ്‌ച്ച മംഗളൂരുവിലെ നതൂരിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സെയ്ദ് റസീം ഉമ്മർ എന്ന 20 കാരനാണ് ബജ്റംഗ്ദൾ പ്രവർത്തകരുടെ മർദ്ദനത്തിനിരയായത്.

ബസിൽ ഹിന്ദു യുവതിയുടെ കൂടെ ഒരു മുസ്ലിം യുവാവ് ഇരുന്ന് യാത്ര ചെയ്തതിലാണ് അക്രമികൾ പ്രകോപിതരായത്. മർദ്ദനമേറ്റ യുവാവ് അക്രമികൾക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മംഗളൂരു ഈസ്റ്റ് പൊലീസിന് പരാതി നൽകിയിരുന്നു. പ്രവർത്തകരിൽ ചിലർ റസീമിനെ അറസ്റ്റ് ചെയ്യണമെന്ന് ആക്രോശിക്കുന്നുണ്ടായിരുന്നു എന്ന് യുവാവ് മൊഴി നൽകി. സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പങ്കുവയ്ക്കപ്പെട്ട സംഭവം വലിയ രീതിയിൽ ജനശ്രദ്ധ നേടിയിരുന്നു.

അക്രമികൾക്കെതിരെ ഐപിസി 323, 324, 504, 506 പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എഎൻഐ യുടെ റിപ്പോർട്ട് പ്രകാരം ഒരു കൂട്ടം ബജ്റംഗ്ദൾ പ്രവർത്തകർ സ്വകാര്യ ബസിൽ ഹിന്ദു യുവതിയായ തന്റെ പെൺസുഹൃത്തിനൊപ്പം യാത്ര ചെയ്ത മുസ്ലിം യുവാവിനെ മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ വേണ്ട നടപടികളെടുക്കുമെന്ന് എഡിജിപി അലോക് കുമാർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP