Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'കഞ്ചാവ് ക്യാൻസർ ചികിത്സയ്ക്ക് പ്രയോജനകരം'; നിയമവിധേയമാക്കണമെന്ന് മനേകാ ഗാന്ധി; ഇക്കാര്യത്തിൽ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളെ മാതൃകയാക്കണമെന്നും കേന്ദ്രമന്ത്രി

'കഞ്ചാവ് ക്യാൻസർ ചികിത്സയ്ക്ക് പ്രയോജനകരം'; നിയമവിധേയമാക്കണമെന്ന് മനേകാ ഗാന്ധി; ഇക്കാര്യത്തിൽ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളെ മാതൃകയാക്കണമെന്നും കേന്ദ്രമന്ത്രി

ന്യൂഡൽഹി: കഞ്ചാവ് നിയമവിധേയമാക്കണമെന്ന ആവശ്യവുമായി കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി മനേകാ ഗാന്ധി. ഔഷധ നിർമ്മാണത്തിന്റെ കാര്യത്തിലാണ് അവർ അത്തരമൊരു ആവശ്യം ഉന്നയിച്ചത്. ഇക്കാര്യത്തിൽ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളെ മാതൃകയാക്കണമെന്നും മയക്കുമരുന്നിനായുള്ള ഉപയോഗം കുറയ്ക്കാനാകുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മരുന്ന് നിയന്ത്രണനയവുമായി ബന്ധപ്പെട്ട് നടന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തിനിടെയായിരുന്നു മനേകാ ഗാന്ധിയുടെ പ്രതികരണം.

അമേരിക്ക പോലുള്ള വികസിതരാജ്യങ്ങളിൽ മാരിയുവാന (കഞ്ചാവ്) നിയമവിധേയമാണ്. അവിടെ മയക്കുമരുന്ന് ഉപയോഗം കുറയാനും ഇത് ഇടയാക്കി. ഇതേ സാധ്യത ഇന്ത്യയിലും പരിശോധിക്കണം. ഔഷധ നിർമ്മാണത്തിനായി മരിയുവാന നിയമവിധേയമാക്കണം. പ്രത്യേകിച്ച് അവ ക്യാൻസർ ചികിത്സയ്ക്ക് പ്രയോജനകരം കൂടിയാകുമ്പോൾ.- മനേകാ ഗാന്ധി പറഞ്ഞു.

കഞ്ചാവിൽ നിന്ന് 400 തരം മരുന്നുകൾ നിർമ്മിക്കാൻ കഴിയുമെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. നാഡീസംബന്ധമായി രോഗങ്ങൾക്കും പേശീ വേദനയ്ക്കും വേദനസംഹാരിയായും കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. ക്യാൻസർ ചികിത്സയ്ക്ക് പ്രയോജനപ്രദമാണെന്നും ചില ഗവേഷണ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP