Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'നിർഭയാ കേസിൽ പ്രതികളെ തൂക്കിക്കൊല്ലാനായി എന്നെ ആരാച്ചാരായി നിയമിക്കൂ'; തിഹാർ ജയിലിലെ താൽക്കാലിക ആരാച്ചാരാകാൻ തയ്യാറായതെന്നാണ് കാണിച്ച് രാഷ്ട്രപതിക്ക് ഷിംല സ്വദേശിയുടെ കത്ത്; കത്തയച്ചത് നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി അടുത്തിരിക്കെ തിഹാർ ജയിലിൽ ആരാച്ചാർ ഇല്ലെന്ന റിപ്പോർട്ടുകളെ തുടർന്ന്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: തിഹാർ ജയിലിലെ ആരാച്ചാരായി തന്നെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഷിംല സ്വദേശിയുടെ കത്ത്. രവികുമാർ എന്നയാളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു. നിർഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാൻ വേണ്ടിയാണ് താൻ താത്കാലിക ആരാച്ചാരാകാൻ തയ്യാറായതെന്നാണ് രവികുമാർ പറയുന്നത്. തന്നെ തിഹാർ ജയിലിലെ താത്കാലിക ആരാച്ചാരായി നിയമിച്ചാൽ നിർഭയ കേസിലെ പ്രതികളെ ഉടൻതന്നെ തൂക്കിക്കൊല്ലാമെന്നും കത്തിൽ പറയുന്നു. നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി അടുത്തിരിക്കെ തിഹാർ ജയിലിൽ ആരാച്ചാർ ഇല്ലെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ആരാച്ചാരാകാൻ തയ്യാറാണെന്ന് അറിയിച്ച് ഹിമാചൽ സ്വദേശി രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP