Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഐ. ലവ് കെജ്രിവാൾ' എന്ന് ഓട്ടോയിൽ എഴുതി ; ഓട്ടോ ഡ്രൈവർക്ക് 10,000 രൂപ പിഴയിട്ട് ഡൽഹി പൊലീസ്; തനിക്കെതിരെ പിഴയിട്ട നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച് ഓട്ടോ ഡ്രൈവർ; തിരഞ്ഞെടുപ്പ് കമ്മീഷനോടും പൊലീസിനോടും വിശദീകരണം തേടി ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഐ ലവ് കെജ്രിവാൾ എന്ന് സ്വന്തം ഓട്ടോയിൽ എഴുതിയ ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ പിഴ ചുമത്തി ഡൽഹി പൊലീസ്. എന്നാൽ തനിക്കെതിരെ പിഴ ചുമത്തിയതോടെ നീതിക്കായി ഹൈക്കോടതിയെ സമീപിച്ച് ഓട്ടോ റിക്ഷാ ഡ്രൈവർ. 'ഐ ലവ് കേജ്രിവാൾ, കേജ്രിവാൾ' മാത്രം' എന്നുമായിരുന്നു ഇയാൾ സ്വന്തം ഓട്ടോയിൽ എഴുതിയിരുന്നത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ അനുകൂലിച്ചുകൊണ്ടുള്ള തന്റെ പ്രവർത്തിക്കെതിരെ പിഴ ചുമത്തിയ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഓട്ടോ ഡ്രൈവർ ആരോപിക്കുന്നത്. സംഭവത്തിൽ ഡൽഹി പൊലീസിനോടും, തിരഞ്ഞെടുപ്പ് കമ്മീഷനോടും, ഡൽഹി സംസ്ഥാന സർക്കാരിനോടും കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.

എന്തിനാണ് പിഴ ചുമത്തിയതെന്ന കാര്യത്തിൽ അന്വേഷണത്തിന് സമയം അനുവദിക്കണമെന്ന് ഡൽഹി പൊലീസ് ആവശ്യപ്പെട്ടപ്പോൾ, ഓട്ടോക്കാരന്റെ പ്രവർത്തി തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായതിനാലാണ് പിഴ ചുമത്തിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിരിക്കുന്ന വിശദീകരണം.എന്നാൽ ഈ വാദത്തെ ഓട്ടോഡ്രൈവർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ എതിർത്തു.

ഇതൊരു രാഷ്ട്രീയ പരസ്യമല്ലെന്നും സ്വന്തം കൈയിൽ നിന്നും കാശ് മുടക്കിയാണ് ഓട്ടോക്കാരൻ തന്റെ ഓട്ടോയിൽ എഴുതിയതെന്നും അതിനു രാഷ്ട്രീയ പാർട്ടികളല്ല പണം നൽകിയതെന്നും അഭിഭാഷകൻ വാദിക്കുകയായിരുന്നു.

ഒരു വ്യക്തി സ്വന്തം പണമുപയോഗിച്ച് പരസ്യം ചെയ്യുന്നതിനെതിരെ തിരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ഒന്നും തന്നെ പറയുന്നില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിച്ചു. ഓട്ടോയുൾപ്പെടെയുള്ള പൊതുജനങ്ങൾക്കായുള്ള വാഹനങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ പതിക്കാമെന്നു 2018ൽ പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ പറയുന്നുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു. കേസിലെ അടുത്ത വാദം നടക്കുന്ന മാർച്ച് മൂന്നിന് ഇത് സംബന്ധിച്ചുള്ള വിശദീകരണം നൽകാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP