Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

'നായയുമായി വല്ലാതെ അടുക്കേണ്ടെന്നായിരുന്നു അയാൾ പറഞ്ഞത്.; പിന്നീട് പാന്റ്സിന്റെ സിബ് അഴിച്ച് ലൈംഗികാവയവം കാട്ടിയ ശേഷം സ്പർശിക്കാൻ ആവശ്യപ്പെട്ടു; കൈ പിടിച്ച് അതിന് ശ്രമിക്കുകയും ചെയ്തതോടെ ശക്തമായി പ്രതികരിച്ചു'; ബെംഗലൂരുവിൽ പ്രഭാത സവാരിക്കിറങ്ങിയ യുവതിക്ക് നേരെ അശ്ലീല പ്രദർശനം; പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: പ്രഭാത സവാരിക്കിടെ യുവതിക്ക് നേരേ അശ്ലീലപ്രദർശനം. യുവതിയുടെ മുന്നിൽവെച്ച് യുവാവ് പാന്റ്സിന്റെ സിബ്ബ് അഴിക്കുകയും സ്പർശിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ബെംഗളൂരുവിലെ ദൊഢനക്കുണ്ടി തടാകത്തിന് സമീപം കഴിഞ്ഞദിവസം രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലിചെയ്യുന്ന യുവതി പ്രഭാത സവാരിക്കായാണ് തടാകത്തിന് സമീപം എത്തിയത്. തന്റെ വളർത്തുനായയുമായി അശ്ലീലപ്രദർശനം നടത്തിയ യുവാവും സ്ഥലത്തുണ്ടായിരുന്നു. വളർത്തുനായ സമീപമെത്തിയപ്പോൾ യുവതി അതിനെ ഓമനിച്ചു. ഇതിനിടെയാണ് യുവാവ് പാന്റ്സിന്റെ സിബ് അഴിച്ച് അശ്ലീലപ്രദർശനം നടത്തിയത്.

Stories you may Like

'നായയുമായി വല്ലാതെ അടുക്കേണ്ടെന്നായിരുന്നു അയാൾ ആദ്യം പറഞ്ഞത്. തൊട്ടുപിന്നാലെ പാന്റ്സിന്റെ സിബ് അഴിച്ചു. ലൈംഗികാവയവം സ്പർശിക്കാൻ ആവശ്യപ്പെടുകയും തന്റെ കൈ പിടിച്ച് അതിന് ശ്രമിക്കുകയും ചെയ്തു. എന്നാൽ താൻ ശക്തമായി പ്രതികരിക്കാൻ തുടങ്ങിയതോടെ അയാൾ സ്ഥലംവിടുകയായിരുന്നു'- യുവതി പറഞ്ഞു.

അശ്ലീലപ്രദർശനം നടത്തിയ യുവാവ് ഓടിരക്ഷപ്പെട്ടെങ്കിലും ഇയാളുടെ ഫോട്ടോ യുവതി മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് സഹിതം പിന്നീട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഏകദേശം 25-30 പ്രായംവരുന്ന യുവാവ് നീല പാന്റ്സും കറുത്ത തൊപ്പി സഹിതമുള്ള വസ്ത്രവുമാണ് ധരിച്ചതെന്നും യുവതി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP