Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുന്നു; 25കാരനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത് ബന്ധുക്കൾ

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുന്നു; 25കാരനെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയത് ബന്ധുക്കൾ

മറുനാടൻ ഡെസ്‌ക്‌

അങ്കുൾ: മദ്യപാനിയായ യുവാവിനെ ബന്ധുക്കൽ കൊലപ്പെടുത്തി. ഒഡീഷയിലെ അങ്കുൾ ജില്ലയിൽ രാജ് കിഷോർ പ്രഥാൻ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. 25കാരനായ രാജ് കിഷോറിനെ ബന്ധുക്കൾ ചേർന്ന് പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുന്നത് സഹിക്കവയ്യാതെയാണ് കൊലപാതകം.

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. യുവാവവിനെ മരത്തിൽ കെട്ടിയിട്ടശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നെന്നാണ് ഗ്രാമവാസികളുടെ മൊഴി. യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. രാജ് കിഷോർ സ്ഥിരമായി മദ്യപിക്കുന്ന ആളായിരുന്നെന്ന് പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തുന്ന ഇയാളുടെ പെരുമാറ്റത്തിൽ ബന്ധുക്കൾക്ക് ഇഷ്ടക്കേടുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP