Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ച ശേഷം യുവാവിന്റെ സ്വകാര്യ ഭാഗങ്ങളിൽ കുത്തിക്കയറ്റിയത് ഇരുമ്പ് ദണ്ഡ്; പരാതി നൽകിയിട്ടും പൊലീസ് യുവാവിന്റെ മൊഴിപോലും രേഖപ്പെടുത്തിയില്ലെന്നും ആരോപണം

ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ച ശേഷം യുവാവിന്റെ സ്വകാര്യ ഭാഗങ്ങളിൽ കുത്തിക്കയറ്റിയത് ഇരുമ്പ് ദണ്ഡ്; പരാതി നൽകിയിട്ടും പൊലീസ് യുവാവിന്റെ മൊഴിപോലും രേഖപ്പെടുത്തിയില്ലെന്നും ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

ജയ്പൂർ: മൊബൈൽ ഫോൺ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ഇരുപത്തിരണ്ടുകാരന് ക്രൂരമർദ്ദനം. ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘം യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റുകയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. രാജസ്ഥാനിലെ ബാർമിറിലാണ് സംഭവം.

സംഭവത്തെ തുടർന്ന് ഭയന്ന യുവാവ് വീട്ടിലാരോടും ഇതേപറ്റി പറഞ്ഞിരുന്നില്ല. ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വീട്ടുകാർ സംഭവം അറിയുന്നത്. സംഭവത്തിൽ യുവാവിന്റെ സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്.

യുവാവിനെ ആളെഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നതെന്ന് പൊലീസ് പറയുന്നു. എന്നാൽ, യുവാവിനെ തല്ലിച്ചതയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളതെന്നും ഇരുമ്പ് ദണ്ഡ് കുത്തിക്കയറ്റുന്നതായി കണ്ടില്ലെന്നുമാണ് പൊലീസ് പറയുന്നത്. വീട്ടുകാർ പരാതി നൽകിയിട്ടും അക്രമത്തിനിരയായ യുവാവിന്റെ മൊഴി രേഖപ്പെടുത്താൻ പൊലീസ് തയ്യാറായില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP