Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്ന് പെൺകുട്ടികളും മുത്തശ്ശിയോടൊപ്പം പോയത് അമ്മയും കാമുകനും വേശ്യാവൃത്തിക്ക് നിർബന്ധിച്ചതോടെ; കാമുകിയുടെ പെൺമക്കളെ സംരക്ഷിച്ച മുത്തശ്ശിയെ കഴുത്തറുത്തുകൊലപ്പെടുത്തി സാമുവൽ; ക്രൂരനായ യുവാവിനെ കല്ലെറിഞ്ഞ് കൊന്ന് നാട്ടുകാരും

മൂന്ന് പെൺകുട്ടികളും മുത്തശ്ശിയോടൊപ്പം പോയത് അമ്മയും കാമുകനും വേശ്യാവൃത്തിക്ക് നിർബന്ധിച്ചതോടെ; കാമുകിയുടെ പെൺമക്കളെ സംരക്ഷിച്ച മുത്തശ്ശിയെ കഴുത്തറുത്തുകൊലപ്പെടുത്തി സാമുവൽ; ക്രൂരനായ യുവാവിനെ കല്ലെറിഞ്ഞ് കൊന്ന് നാട്ടുകാരും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: കാമുകിയുടെ പെൺമക്കളെ വേശ്യാവൃത്തിക്ക് അയക്കുന്നതിന് തടസ്സം നിന്ന വൃദ്ധയെ കൊലപ്പെടുത്തിയ യുവാവിനെ നാട്ടുകാർ കല്ലെറിഞ്ഞ് കൊന്നു. തമിഴ്‌നാട്ടിലെ നാമക്കല്ലിലാണ് സംഭവം. ധർമ്മപുരി ജില്ലക്കാരനായ സമുവൽ എന്ന നാൽപത്തിയൊന്നുകാരനെയാണ് നാട്ടുകാർ കൊലപ്പെടുത്തിയത്. ഇയാൾക്കെതിരെ പല പൊലീസ് സ്റ്റേഷനുകളിലായി 15ൽ അധികം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

വിജയലക്ഷ്മിയെന്നനാൽപ്പത്തിയഞ്ചുകാരിയുമായി പ്രണയത്തിലായിരുന്നു സാമുവൽ. വിധവയായ വിജയലക്ഷ്മിക്ക് മൂന്ന് പെൺകുട്ടികളുമുണ്ട്. പെൺകുട്ടികളിൽ രണ്ടുപേർ സ്‌കൂൾ വിദ്യാർത്ഥിയും ഒരാൾ കോളേജ് വിദ്യാർത്ഥിനിയുമാണ്. ഇവരെ വേശ്യാവൃത്തി ചെയ്യാൻ അമ്മ നിർബന്ധിച്ചതോടെ കുട്ടികൾ മുത്തശ്ശി ധനാമ്മാളിനൊപ്പം മാറി താമസിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി കുട്ടികളെ ബലമായി കൂട്ടിക്കൊണ്ടുപോകാൻ സാമുവൽ ധനമ്മാളിന്റെ വീട്ടിലെത്തി. ഇയാൾ പെൺകുട്ടികളെ കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത് ധനാമ്മാൾ തടഞ്ഞു. ഇതിൽ ക്ഷുഭിതനായ സമുവൽ ധനാമ്മാളിനെ കത്തിയും ബ്ലേഡും ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. പെൺകുട്ടികളുടെ നിലവിളി കേട്ടെത്തിയ അയൽക്കാർ അവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സമുവൽ കത്തിവീശി ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇതോടെ പുതുച്ചത്രം പൊലീസ് സ്റ്റേഷനിൽ നാട്ടുകാർ വിവരമറിയിച്ചു. ധനാമ്മാളിനെ രക്ഷിക്കാൻ ശ്രമിച്ച പൊലീസുകാരെയും ഇയാൾ ആക്രമിച്ചതോടെ പൊലീസ് വെടിയുതിർത്തു. എന്നാൽ ബുള്ളറ്റ് ബാരലിനുള്ളിൽ കുടങ്ങി. ഈ സമയം രക്ഷപ്പെടാനായി സമുവൽ പൊലീസിനും നാട്ടുകാർക്കും നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. പൊലീസ് വീണ്ടും വെടിയുതിർത്തതോടെ ധനമ്മാളിനെ ഇയാൾ കഴുത്തറത്തുകൊലപ്പെടുത്തി.

സമുവലിന്റെ ആസിഡ് ആക്രമണത്തിൽ രണ്ട് പൊലീസുകാർക്കും അവിടെയെത്തിയ പത്തോളം നാട്ടുകാർക്കും പരിക്കേറ്റിരുന്നു. ധനാമ്മാളിനെ ഇയാൾ കൊല ചെയ്യുകയും ചെയ്തതോടെ നാട്ടുകാർ ഇയാളെ കല്ലെറിയാൻ തുടങ്ങുകയായിരുന്നു. കല്ലേറിൽ ഗുരുതര പരിക്കേറ്റ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളെ മറ്റ് പൊലീസുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് സുപ്രണ്ട് വിശദമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP