Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദേശസ്‌നേഹം ഉള്ളിൽ അലതല്ലിയപ്പോൾ തീരുമാനിച്ചത് ഒറ്റത്തുണിയിൽ ദേശീയപതാക നെയ്യാൻ; എട്ട് അടി വീതിയും 12 അടി നീളവുമുള്ള പതാക നിർമ്മിക്കാൻ ചെലവായത് ആറര ലക്ഷം രൂപയും ഒരു വർഷവും; പ്രധാനമന്ത്രിക്കു കൈമാറിയ ത്രിവർണ്ണപതാക ചെങ്കോട്ടയിൽ പാറുന്നതും കാത്ത് സത്യനാരായണ

ദേശസ്‌നേഹം ഉള്ളിൽ അലതല്ലിയപ്പോൾ തീരുമാനിച്ചത് ഒറ്റത്തുണിയിൽ ദേശീയപതാക നെയ്യാൻ; എട്ട് അടി വീതിയും 12 അടി നീളവുമുള്ള പതാക നിർമ്മിക്കാൻ ചെലവായത് ആറര ലക്ഷം രൂപയും ഒരു വർഷവും; പ്രധാനമന്ത്രിക്കു കൈമാറിയ ത്രിവർണ്ണപതാക ചെങ്കോട്ടയിൽ പാറുന്നതും കാത്ത് സത്യനാരായണ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ഒരു ത്രിവർണ പതാക നെയ്‌തെടുക്കാൻ വേണ്ടി നെയ്ത്തുകാരൻ ചിലവഴിച്ചത് ആറര ലക്ഷം രൂപ. ഈ തുക കണ്ടെത്തിയതാകട്ടെ സ്വന്തം വീടു വിറ്റും. ആന്ധ്രാപ്രദേശിലെ വെമപുരം വില്ലേജിലെ ആർ സത്യനാരായണൻ എന്ന നെയ്തുകാരനാണ് തന്റെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനായി കിടപ്പാടം പോലും വിറ്റത്. ഒറ്റത്തുണിയായി ത്രിവർണ്ണ പതാക നെയ്‌തെടുക്കുക എന്നതായിരുന്നു സത്യനാരായണന്റെ ലക്ഷ്യം.

ലിറ്റിൽ ഇന്ത്യൻ എന്ന സിനിമയിൽ നിന്നാണ് സത്യനാരായണന് ഒറ്റത്തുണിയായി ത്രിവർണ്ണ പതാക നെയ്‌തെടുക്കുക എന്ന ആശയം മനസ്സിൽ കയറുന്നത്. സിനിമയിലെ കഥാപാത്രം അത്തരത്തിൽ ദേശീയ പതാക നെയ്‌തെടുക്കുന്ന രംഗവുമുണ്ടായിരുന്നു. അങ്ങനെയാണ് എട്ട് അടി വീതിയിലും 12 അടി നീളത്തിലും ഒറ്റത്തുണിയായി ദേശീയ പതാക നെയ്‌തെടുക്കാവാൻ സത്യനാരായണ തുടങ്ങുന്നത്. രണ്ടു കാര്യങ്ങളാണ് പ്രധാനമായും വെല്ലുവിളി ഉയർത്തിയത്. ഒന്ന് ഇതിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾക്കായി ചിലവു വരുന്ന തുക കണ്ടെത്തുക എന്നതായിരുന്നു. ഇത്രയും വലിയ ദൗത്യം ഏറ്റെടുക്കുമ്പോൾ അതിനായി നീക്കി വെക്കേണ്ടി വരുന്ന ദീർഘകാലയളവിലേക്ക് ദൈനംദിന ചെലവിനാവശ്യമായ പണമായിരുന്നു മറ്റൊരു വെല്ലുവിളി.

ഒരു വർഷമെടുത്താണ് സത്യനാരായണ പതാക നെയ്ത് ആരംഭിച്ചത്. ഇതിനാവശ്യമായ പണം കണ്ടെത്താൻ പരമ്പരാഗതമായി കൈമാറി തനിക്കു കിട്ടിയ വീട് അദ്ദേഹം വിൽക്കുകയായിരുന്നു. മൂന്നു വർണങ്ങളിലുള്ള തുണികൾ തുന്നിച്ചേർത്താണ് സാധാരണയായി ദേശീയ പതാക ഉണ്ടാക്കാറുള്ളത്. എന്നാൽ സത്യനാരായണയുടെ പതാകയിൽ ഒരൊറ്റ തുന്നൽ പോലും ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരത്തിൽ ഒരു ദേശീയ പതാക ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സത്യനാരായണയുടെ രണ്ടു സ്വപ്‌നങ്ങളിൽ ഒന്നാണ് ദേശീയ പതാക യാതാർഥ്യമായതോടെ സഫലമായത്. ഈ പതാക റെഡ് ഫോർട്ടിൽ ഉയർത്തുന്നതും കാത്തിരിക്കുകയാണ് ഈ ദേശസ്‌നേഹി.

അടുത്തിടെ വിശാഖപട്ടണത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സത്യനാരായണ ഈ പതാക കൈമാറിയിരുന്നു. എന്നാൽ ഇതിന്റെ പ്രത്യേകതയോ ഇതിന് പിന്നിലുള്ള പ്രയത്‌നത്തിന്റെ കഥയോ പ്രധാനമന്ത്രിയോട് വിശദീകരിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നില്ല. അതിന് കൂടി കഴിഞ്ഞിരുന്നെങ്കിൽ തന്റെ രണ്ടാമത്തെ സ്വപ്‌നവും യാതാർത്ഥ്യമാകുമായിരുന്നു എന്നാണ് സത്യനാരായണ കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP