Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

തോക്കും പിടിച്ച് സെൽഫിയെടുക്കാൻ ശ്രമിക്കവെ യുവാവിന് ​ദാരുണാന്ത്യം; 22കാരൻ മരിച്ചത് അബദ്ധത്തിൽ വെടിപൊട്ടി

തോക്കും പിടിച്ച് സെൽഫിയെടുക്കാൻ ശ്രമിക്കവെ യുവാവിന് ​ദാരുണാന്ത്യം; 22കാരൻ മരിച്ചത് അബദ്ധത്തിൽ വെടിപൊട്ടി

മറുനാടൻ ഡെസ്‌ക്‌

നോയിഡ: തോക്കും പിടിച്ച് സെൽഫിയെടുക്കാൻ ശ്രമിക്കവെ യുവാവിന് ​ദാരുണാന്ത്യം. സെൽഫിയെടുക്കാൻ ശ്രമിക്കവെ അബദ്ധത്തിൽ വെടി പൊട്ടിയാണ് 22കാരൻ മരിച്ചത്. ഗ്രേറ്റർ നോയിഡ സ്വദേശി സൗരവ് മാവിയാണ് മരിച്ചത്. സുഹൃത്തിനൊപ്പം ഒരു വിവാഹച്ചടങ്ങിന് പങ്കെടുക്കാനായി കാറിൽ പോകവെയാണ് സംഭവമുണ്ടായത്.തലയിലേക്ക് പിസ്റ്റൾ ചൂണ്ടി സെൽഫിയെടുക്കാൻ ശ്രമിക്കവെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന സുഹൃത്തും കേസിലെ ദൃക്‌സാക്ഷിയായ നകുൽ ശർമയുടെ മൊഴി.

ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സുഹൃത്ത് നകുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സെൻട്രൽ നോയിഡ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഹരീഷ് ചന്ദർ പറഞ്ഞു. പിസ്റ്റളിനെക്കുറിച്ചും അതിന്റെ ഉടമയെക്കുറിച്ചും ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP