Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മകന്റെ പ്രണയം പൊളിക്കാൻ കാമുകിയെ ബലമായി താലി ചാർത്തിയ ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് തുടർച്ചയായ രണ്ടു ദിവസം; വസ്ത്രവ്യാപാരി അറസ്റ്റിലായത് മകൻ പരാതി നൽകിയതോടെ

മകന്റെ പ്രണയം പൊളിക്കാൻ കാമുകിയെ ബലമായി താലി ചാർത്തിയ ശേഷം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് തുടർച്ചയായ രണ്ടു ദിവസം; വസ്ത്രവ്യാപാരി അറസ്റ്റിലായത് മകൻ പരാതി നൽകിയതോടെ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: മകന്റെ കാമുകിയെ തടവിലാക്കി ലൈംഗികമായി പീഡിപ്പിച്ചത് മകന്റെ പ്രണയ ബന്ധം ഇഷ്ടമില്ലാതിരുന്നതിനാലെന്ന് വസ്ത്രവ്യാപാരിയായ പിതാവ്. മകന്റെ പരാതിയിലാണ് 20കാരിയെ രണ്ടു ദിവസം തടവിലിട്ട് പീഡിപ്പിച്ച കേസിൽ തമിഴ്‌നാട് നാഗപട്ടണത്തെ വസ്ത്ര വ്യാപാര സ്ഥാപന ഉടമയായ നിത്യാനന്ദത്തെ കഴിഞ്ഞ വ്യാഴാഴ്ച പൊലീസ് പിടികൂടിയത്.

നിത്യാനന്ദയുടെ മകൻ മുകേഷ് കണ്ണനും 20കാരിയായ യുവതിയുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യം ്അറിഞ്ഞ നിത്യാനന്ദ ഇരുവരെയും ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടു. എന്നാൽ ഇരുവരും അതിന് തയ്യാറാകാതിരുന്നതോടെയാണ് മുകേഷിന്റെ കാമുകിയായ 20 വയസ്സുകാരിയെ നിത്യാനന്ദം രണ്ടുദിവസം തടവിലാക്കി പീഡിപ്പിച്ചത്. യുവതിയും മകനും തമ്മിലുള്ള പ്രണയത്തിന് നിത്യാനന്ദം എതിരായിരുന്നു. ഈ ബന്ധം തുടർന്നുപോകരുതെന്നും ഇയാൾ ആഗ്രഹിച്ചു. തുടർന്നാണ് മകന്റെ വിവാഹക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്.

വീട്ടിലേക്ക് വന്ന ഉടൻ യുവതിയുടെ കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ വാങ്ങിവെച്ചു. പിന്നീട് ബലമായി യുവതിയെ താലിചാർത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. ആരുമറിയാതെ രണ്ട് ദിവസം വീട്ടിൽ തടവിലാക്കി പീഡനം തുടർന്നു. തൊട്ടടുത്തദിവസം യുവതിയെ സുഹൃത്തിന്റെ വീട്ടിലേക്ക് മാറ്റി. ഇതിനിടെ മുകേഷ് കണ്ണൻ വിവരമറിയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP