Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മൂന്ന് മാസമായി ശമ്പളമില്ല, കുടുംബം പട്ടിണിയിൽ; ചൂതാട്ടത്തിനിടെ പൊലീസ് പിടികൂടിയ തന്റെ പണം തിരികെ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് യുവാവ്

മൂന്ന് മാസമായി ശമ്പളമില്ല, കുടുംബം പട്ടിണിയിൽ; ചൂതാട്ടത്തിനിടെ പൊലീസ് പിടികൂടിയ തന്റെ പണം തിരികെ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് യുവാവ്

മറുനാടൻ മലയാളി ബ്യൂറോ

വഡോദര: ചൂതാട്ടത്തിനിടെ പൊലീസ് പിടികൂടിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് യുവാവ്. പൊലീസ് റെയ്ഡിൽ പിടികൂടി പണം തിരികെ നൽകാൻ ഉത്തരവിടണം എന്നാവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് വഡോദര സ്വദേശിയായ ഹിതേഷ് പർമർ. വഡോദര മുനിസിപ്പൽ കോർപ്പറേഷനിൽ ശുചീകരണ തൊഴിലാളിയാണ് ഹിതേഷ് പർമർ. ചീട്ടുകളിക്കിടെ നടന്ന റെയ്ഡിൽ ഹിതേഷിന്റെ 15,500 രൂപ പൊലീസ് പിടിച്ചെടുത്തിരുന്നു.

ഇക്കഴിഞ്ഞ ജനുവരിയിലാണ് പരാതിക്കാധാരമായ പൊലീസ് റെയ്ഡ് നടന്നത്. അന്ന് ചീട്ടുകളിക്കിടെ നടന്ന റെയ്ഡിൽ ഹിതേഷിന്റെ 15,500 രൂപ പൊലീസ് പിടിച്ചെടുത്തിരുന്നു. ഈ തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ടാണ് ഇയാൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ലോക്ക്ഡൗൺ തുടങ്ങിയ ശേഷം ശമ്പളം ലഭിച്ചിട്ടില്ലെന്നും അതിനാൽ വീട്ടുചെലവുകൾ നടത്താൻ പൊലീസ് പിടിച്ചെടുത്ത പണം തിരികെ വേണമെന്നുമാണ് ഹിതേഷിന്റെ ആവശ്യം. പൊലീസ് കസ്റ്റഡിയിൽ വെറുതെയിരിക്കുന്ന പണം തിരികെ ലഭിച്ചാൽ തനിക്ക് വീട്ടിലേക്ക ആവശ്യമായ അരിയും പച്ചക്കറികളും വാങ്ങാൻ കഴിയുമെന്നും ഇയാൾ അഭിഭാഷകൻ മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു. ചീട്ടുകളിക്കിടെ 25830 രൂപയാണ് പൊലീസ് പിടിച്ചെടുത്തത്. ഇതിൽ 15500 രൂപ ഹിതേഷിന്റെയാണ്.

ശുചീകരണ തൊഴിലാളിയായ ഹിതേഷിന് മാസം 9000 രൂപയാണ് ശമ്പളം. അമ്മയും ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം ഇയാളുടെ വരുമാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. നേരത്തെ ശമ്പളം ക്രമപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വഡോദര മുനിസിപ്പൽ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളികൾ സമരം ചെയ്തിരുന്നു. ഇവർ സമരം അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇതോടെ മൂന്ന് മാസമായി ശമ്പളമില്ലാത്ത അവസ്ഥയിലാണ് തൊഴിലാളികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP