Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഉർജിത് പട്ടേലിന്റെ രാജി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കുമേൽ ഏറ്റ കനത്ത പ്രഹരമെന്ന് മൻ മോഹൻ സിങ്; പടിയിറങ്ങിയത് ധനകാര്യ സ്ഥാപനങ്ങളെയും സാമ്പത്തിക നയങ്ങളെയും കുറിച്ചു കരുതലുള്ള സാമ്പത്തിക വിദഗ്ധൻ; ഹ്രസ്വ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഈ സ്ഥാപനങ്ങളെ നശിപ്പിക്കുന്നത് വിഡ്ഢിത്തമാണെന്നും മോദി സർക്കാരിന് മുൻ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

ഉർജിത് പട്ടേലിന്റെ രാജി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കുമേൽ ഏറ്റ കനത്ത പ്രഹരമെന്ന് മൻ മോഹൻ സിങ്; പടിയിറങ്ങിയത് ധനകാര്യ സ്ഥാപനങ്ങളെയും സാമ്പത്തിക നയങ്ങളെയും കുറിച്ചു കരുതലുള്ള സാമ്പത്തിക വിദഗ്ധൻ; ഹ്രസ്വ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഈ സ്ഥാപനങ്ങളെ നശിപ്പിക്കുന്നത് വിഡ്ഢിത്തമാണെന്നും മോദി സർക്കാരിന് മുൻ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ രാജിയോട് പ്രതികരിച്ച് മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മൻ മോഹൻ സിങ്. ഉർജിതിന്റെ രാജി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കുമേൽ ഏറ്റ കനത്ത പ്രഹരം. തിങ്കളാഴ്ച വൈകിട്ടു പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പരാമർശം. റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരം പിടിച്ചെടുക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങൾ യാഥാർഥ്യമാകരുതെന്നു താൻ ആശിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ധനകാര്യ സ്ഥാപനങ്ങളെയും സാമ്പത്തിക നയങ്ങളെയും കുറിച്ചു കരുതലുള്ള സാമ്പത്തിക വിദഗ്ധനാണ് ഉർജിത് പട്ടേൽ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴുള്ള അദ്ദേഹത്തിന്റെ രാജി നിരാശപ്പെടുത്തുന്നു. ഇതു സമ്പദ് വ്യവസ്ഥയ്ക്കുമേൽ ഏറ്റ കനത്ത പ്രഹരമാണ്. ആർബിഐയുടെ കരുതൽ ധനശേഖരം പിടിച്ചെടുക്കാനുള്ള കേന്ദ്ര നീക്കത്തിൽ ഡെപ്യൂട്ടി ഗവർണർ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ഗവർണറുടെ രാജി ഈ നീക്കത്തിന്റെ സൂചനയല്ലെന്നും ആശങ്ക ഉടൻ യാഥാർഥ്യമാകില്ലെന്നും വിശ്വസിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു- മന്മോഹൻ പറഞ്ഞു.സ്ഥാപനങ്ങളെ വളർത്തിയെടുക്കുന്നതു വളരെ ശ്രമകരമായ ജോലിയാണ്. എന്നാൽ നിമിഷനേരംകൊണ്ട് അതിനെ തകർക്കാൻ കഴിയും. സ്വാതന്ത്ര്യത്തിനുശേഷം രാജ്യത്തെ വികസനത്തിലേക്കു നയിച്ചതിൽ ആർബിഐ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കു ശക്തമായ പങ്കുണ്ട്. ഹ്രസ്വ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഈ സ്ഥാപനങ്ങളെ നശിപ്പിക്കുന്നത് വിഡ്ഢിത്തമാണെന്നും മോദി സർക്കാരിനു മന്മോഹൻ സിങ് മുന്നറിയിപ്പു നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP