Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹിതയായ യുവതിയെ കാണാനെത്തിയ യുവാവിനെ തല്ലിച്ചതച്ചത് ഭർത്താവും മകനും ചേർന്ന്; വിവസ്ത്രനാക്കി ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പങ്കുവെച്ചത് സമൂഹ മാധ്യമങ്ങളിലും; യുവാവ് മരിച്ചതോടെ ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ്

വിവാഹിതയായ യുവതിയെ കാണാനെത്തിയ യുവാവിനെ തല്ലിച്ചതച്ചത് ഭർത്താവും മകനും ചേർന്ന്; വിവസ്ത്രനാക്കി ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ പങ്കുവെച്ചത് സമൂഹ മാധ്യമങ്ങളിലും; യുവാവ് മരിച്ചതോടെ ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ബറേലി: അവിഹിത ബന്ധം ആരോപിച്ച് യുവതിയുടെ ഭർത്താവും മകനും ക്രൂരമായി തല്ലിച്ചതച്ച മുപ്പത്തിയഞ്ചുകാരൻ മരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. യുവാവിനെ വിളിച്ചുവരുത്തി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് യുവാവിന്റെ വീട്ടുകാരുടെ ആരോപണം. ഇതേ തുടർന്ന് ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. സമീപപ്രദേശത്തുള്ള തൊഴിലാളിയായ അക്രം ഹുസൈൻ എന്നയാൾ അന്നേദിവസം യുവതിയുടെ വീട്ടിൽ എത്തിയിരുന്നു. ഇതേതുടർന്ന് യുവതിയുടെ ഭർത്താവും മകനും ഇയാളെ കെട്ടിയിട്ട് അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇഷ്ടികയും വടിയും ഉപയോഗിച്ചായിരുന്നു മർദ്ദനം. മുപ്പത്തിയഞ്ചുകാരനെ വിവസ്ത്രനാക്കി യുവതിയുടെ ഭർത്താവ് വീഡിയോ ചിത്രീകരിക്കുകയും ഇയാളെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കിടുകയും ചെയ്തു

ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച മരിച്ചു. എന്നാൽ മരിച്ചയാളുടെ കുടുംബം യുവതിക്കും ഭർത്താവിനുമെതിരെ രംഗത്തെത്തി. ഭർത്താവിനെ വിളിച്ചുവരുത്തിയ ശേഷം യുവതിയുടെ വീട്ടുകാർ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെയും ഭർത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP