Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഗർഭിണിയായ ഭാര്യയേയും പിഞ്ചുമകളേയും വൃദ്ധരായ മാതാപിതാക്കളേയും വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയത് വായിൽ വെടിയുതിർത്ത്; ഉറ്റവരെയെല്ലാം കൊന്ന ശേഷം ഓംപ്രകാശ് ജീവനൊടുക്കിയത് കടുത്ത കടബാധ്യതയെ തുടർന്ന്

ഗർഭിണിയായ ഭാര്യയേയും പിഞ്ചുമകളേയും വൃദ്ധരായ മാതാപിതാക്കളേയും വെടിവെച്ച് കൊന്ന ശേഷം യുവാവ് ജീവനൊടുക്കിയത് വായിൽ വെടിയുതിർത്ത്; ഉറ്റവരെയെല്ലാം കൊന്ന ശേഷം ഓംപ്രകാശ് ജീവനൊടുക്കിയത് കടുത്ത കടബാധ്യതയെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ചാമരാജ്നഗർ: യുവാവ് ഗർഭിണിയായ ഭാര്യയെയും മകനെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത് കടുത്ത കടക്കെണി മൂലം. ബെംഗളൂരു ചാമരാജ് നഗറിലെ ഗുണ്ടൽപേട്ടിലാണ് സംഭവം. ഗുണ്ടൽപേട്ട് സ്വദേശിയായ ഓംപ്രകാശ്(38) ആണ് ഭാര്യ നിഖിത(30), മകൻ ആര്യ കൃഷ്ണ(4), അച്ഛൻ നാഗരാജ് ആചാര്യ(65), അമ്മ ഹേമ രാജു(60) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

വ്യാഴാഴ്ച രാത്രിയാണ് കുടുംബവും സുഹൃത്തുക്കളുമായി ഓംപ്രകാശ് മൈസൂരുവിൽനിന്ന് നിന്ന് ഗുണ്ടൽപ്പേട്ടിലേക്ക് പോയത്. തുടർന്ന് പുലർച്ചെ മൂന്നു മണിയോടെ ഓംപ്രകാശും കുടുംബവും സമീപത്തുള്ള കൃഷിയിടത്തിലേക്ക് പോവുകയായിരുന്നു. വീട്ടുകാരുടെയെല്ലാം ഓംപ്രകാശ് വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം സ്വന്തം വായിൽ വെടിവെച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു.

സംഭവസ്ഥലത്ത് ബലംപ്രയോഗം നടന്നതിന്റെ സൂചനകളൊന്നും ലഭിച്ചില്ലെന്നും വിശദമായ അന്വേഷണം തുടങ്ങിയതായും ചാമരാജ്നഗർ പൊലീസ് സൂപ്രണ്ട് എച്ച്.ഡി. ആനന്ദ കുമാർ പറഞ്ഞു. ബിസിനസ്സിലുണ്ടായ അവിചാരിതമായ നഷ്ടവും കടവുമാണ് ഓംപ്രകാശിനെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP