Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

ആദ്യം ഒളിച്ചോടിയത് സഹോദരന്റെ ഭാര്യ; സഹോദരിയുടെ മകളും പിന്നാലെ; പക ഏറിയതോടെ അയൽക്കാരനെ തലയറുത്തുകൊന്ന് ഗൃഹനാഥൻ; ഉത്തർപ്രദേശിലെ കൃപാൽപുർ ഗ്രാമത്തിൽ അരങ്ങേറിയത് അതിക്രൂരമായ കൊലപാതകം

ആദ്യം ഒളിച്ചോടിയത് സഹോദരന്റെ ഭാര്യ; സഹോദരിയുടെ മകളും പിന്നാലെ; പക ഏറിയതോടെ അയൽക്കാരനെ തലയറുത്തുകൊന്ന് ഗൃഹനാഥൻ; ഉത്തർപ്രദേശിലെ കൃപാൽപുർ ഗ്രാമത്തിൽ അരങ്ങേറിയത് അതിക്രൂരമായ കൊലപാതകം

ന്യൂസ് ഡെസ്‌ക്‌

ലഖ്നൗ: കുടുംബത്തിലെ രണ്ടുപേർ അയൽപക്കത്തുള്ളവരുമായി ഒളിച്ചോടിയതിന്റെ പകയിൽ ഗൃഹനാഥൻ അയൽക്കാരനെ തലയറുത്തുകൊന്നു. ഉത്തർപ്രദേശിലെ കൃപാൽപുർ ഗ്രാമത്തിലാണ് അതിക്രൂരമായ കൊലപാതകം അരങ്ങേറിയത്. കൃപാൽപുരിൽ താമസിക്കുന്ന സുരേന്ദ്രയാണ് അയൽക്കാരനായ ബദ്ലുവിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

സംഭവത്തിൽ പ്രതിയെ പിടികൂടിയെന്നും ഇയാളെ റിമാൻഡ് ചെയ്ത് ജയിലിലാക്കിയെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. സുരേന്ദ്രയുടെ സഹോദരന്റെ ഭാര്യ നേരത്തെ അയൽക്കാരനായ ബദ്ലുവിനൊപ്പം ഒളിച്ചോടിയിരുന്നു.

അടുത്തിടെ സുരേന്ദ്രയുടെ സഹോദരിയുടെ മകൾ ബദ്ലുവിന്റെ മകനൊപ്പവും ഒളിച്ചോടി. ഇതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

കുടുംബത്തിലെ രണ്ടുപേർ അയൽപക്കത്തുള്ളവരുമായി ഒളിച്ചോടിയത് സുരേന്ദ്രയെ അസ്വസ്ഥനാക്കിയിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച രാത്രി ബദ്ലു സുരേന്ദ്രയുടെ വീട്ടിലെത്തി പ്രകോപനം സൃഷ്ടിച്ചത്. പിന്നാലെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും സുരേന്ദ്ര അയൽക്കാരനെ മർദിച്ച് തലയറുത്തുകൊലപ്പെടുത്തുകയുമായിരുന്നു.

ബദ്ലുവിനെ കൊലപ്പെടുത്തിയതിന് ശേഷം ഇയാളുടെ കുടുംബാംഗങ്ങളെ ആക്രമിക്കാനും പ്രതി മുതിർന്നു. എന്നാൽ ഇവരെല്ലാം ഓടിരക്ഷപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP