Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭാര്യയോടുള്ള വിരോധത്തിന്റെ പേരിൽ മക്കളെ കുത്തിക്കൊന്ന് കുഴിച്ചിട്ടു; ഭാര്യക്ക് മെസേജ് അയച്ചശേഷം പ്രൊഫസർ ആത്മഹത്യചെയ്തു

ഭാര്യയോടുള്ള വിരോധത്തിന്റെ പേരിൽ മക്കളെ കുത്തിക്കൊന്ന് കുഴിച്ചിട്ടു; ഭാര്യക്ക് മെസേജ് അയച്ചശേഷം പ്രൊഫസർ ആത്മഹത്യചെയ്തു

ഹൈദരാബാദ്: ഭാര്യയോടുള്ള വൈരാഗ്യത്തെ തുടർന്ന് പ്രൊഫസർ മക്കളെ കുത്തിക്കൊന്നശേഷം മൃതദേഹം കുഴിച്ചിട്ടു. ഹൈദരാബാദിലെ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ് ചാർട്ടേർഡ് ഫിനാൻഷ്യൽ അനലിസ്റ്റ്‌സ് ഓഫ് ഇന്ത്യയിലെ അസിസ്റ്റന്റ് പ്രൊഫസർ ആർ ഗുരു പ്രസാദാ(34)ണ് സ്വന്തം കുട്ടികളെ കഴുത്തിന് കുത്തി കൊലപ്പെടുത്തിയശേഷം മൃതദേഹം കുഴിച്ചിട്ടത്. വിത്തൽ വിരഞ്ചി (9), നന്ദ വിഹാരി (5) എന്നിവരാണ് അച്ഛന്റെ ക്രൂരതയ്ക്ക് ഇരയായത്.

ഹൈദരാബാദിലെ മെഡ്ച്ചലിലുള്ള ഗുരുപ്രസാദിന്റെ സ്ഥലത്ത് നിന്നും തിങ്കളാഴ്ചയാണ് കുട്ടികളുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. 2004ലാണ് ഗുരു പ്രസാദ് ഐടി കമ്പനി ഉദ്യോഗസ്ഥയായ സുശീലയെ വിവാഹം കഴിച്ചത്. അടുത്തിടെ സുശീല വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല.

സുശീല നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ കോടതി ഇവരുടെ കുട്ടികളെ മാസത്തിൽ ഒരു തവണ അച്ഛനോടൊപ്പം വിടണമെന്ന് ആവശ്യപ്പെട്ടു. ശനിയാഴ്ച കുട്ടികളെ വിളിച്ചു കൊണ്ടു പോയ ഗുരുപ്രസാദ് അവരെ സമയത്ത് തിരികെ എത്തിച്ചില്ല.

കുട്ടികളെ മെഡ്ച്ചലിലുള്ള സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം അവരെ കഴുത്തിൽ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹങ്ങൾ ബ്ലാങ്കെറ്റിൽ പൊതിഞ്ഞ ശേഷം മുമ്പ് കെട്ടിടനിർമ്മാണത്തിനെന്ന പേരിൽ കുഴിച്ച കുഴിയിലിട്ട് മൂടി. പിന്നീട് ആനന്ദബാഗിലുള്ള ഭാര്യാഗൃഹത്തിലെത്തി വഴക്കുണ്ടാക്കിയ ശേഷം സെക്കന്തരാബാദ് റെയിൽവേ സ്‌റ്റേഷന് സമീപത്ത് വച്ച് തീവണ്ടിക്ക് മുന്നിൽ ചാടി ഇയാൾ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഗുരുപ്രസാദ് വിളിച്ചുകൊണ്ടു പോയ കുട്ടികളെ കാണുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുശീല മൽകജ്ഗിരി പൊലീസിൽ പരാതി നൽകി. ഇതേ തുടർന്ന് ഗുരുപ്രസാദിന്റെ മൊബൈൽ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ വെളിപ്പെട്ടത്. ഗുരുപ്രസാദിന്റെ മൃതദേഹത്തിനടുത്ത് നിന്നും ഇയാളുടെ മൊബൈൽ ഫോൺ ലഭിച്ചു.

കുട്ടികളെ കൊലപ്പെടുത്തിയെന്നും അവരെ മെഡ്ച്ചലിൽ നിന്നും കണ്ടെത്താമെന്നും സുചിപ്പിക്കുന്ന ഒരു സന്ദേശം ഇയാളുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെത്തി. കൊല നടത്തിയ ശേഷം സന്ദേശം ടൈപ്പ് ചെയ്ത് അയച്ച് ഉടൻ തന്നെ ഇയാൾ ഫോൺ ഓഫാക്കിയിരുന്നതിനാൽ ഈ സന്ദേശം സുശീലയുടെ ഫോണിൽ ലഭിച്ചിരുന്നില്ല. ഗുരുപ്രസാദിന്റെ ഫോണിൽ ഡ്രാഫ്റ്റായി കിടന്നിരുന്ന സന്ദേശമാണ് കേസിന് വഴിത്തിരിവുണ്ടാക്കിയത്.

പൊലീസ് മെഡ്ച്ചലിലുള്ള ഗുരുപ്രസാദിന്റെ വീട്ടിലെത്തി നടത്തിയ തെരച്ചിലിലാണ് അഞ്ച് അടി താഴ്ചയുള്ള കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടികളുടെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. സമീപത്ത് നിന്നും കൊല നടത്താൻ ഉപയോഗിച്ച കത്തിയും ലഭിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP