Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പ്രായപൂർത്തിയാകാത്ത കുട്ടിയെ കഴുത്തറുത്തുകൊലപ്പെടുത്തിയത് മാതാപിതാക്കളോടുള്ള വൈരാഗ്യം തീർക്കാൻ; കുട്ടിയെ കാണാതെ പരാതി നൽകിയത് സഹോദരൻ; അറസ്റ്റ് ചെയ്തത് ശുചീകരണ തൊഴിലാളിയെ

പ്രായപൂർത്തിയാകാത്ത കുട്ടിയെ കഴുത്തറുത്തുകൊലപ്പെടുത്തിയത് മാതാപിതാക്കളോടുള്ള വൈരാഗ്യം തീർക്കാൻ; കുട്ടിയെ കാണാതെ പരാതി നൽകിയത് സഹോദരൻ; അറസ്റ്റ് ചെയ്തത് ശുചീകരണ തൊഴിലാളിയെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മാതാപിതാക്കളോടുള്ള വൈരാഗ്യം തീർക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്തുകൊലപ്പെടുത്തി. ന്യൂഡൽഹിയിലെ ഖയാലയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്. തുടർന്ന് കുട്ടിയുടെ മൂത്ത സഹോദരൻ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ശനിയാഴ്ച കുട്ടിയെ കഴുത്തറുത്തുകൊലപ്പെടുത്തിയ നിലയിൽ സമീപപ്രദേശത്ത് നിന്നും കണ്ടെത്തിയത്. സംഭവത്തിൽ രഘുബീർ നഗർ സ്വദേശിയായ ശുചീകരണ തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു

സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി അവസാനമായി ഉണ്ടായിരുന്നത് ശുചീകരണ തൊഴിയാളിയായ പ്രതിക്കൊപ്പമാണെന്ന് കണ്ടെത്തി. തുടർന്ന് ചോദ്യംചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. കുട്ടിയുടെ മാതാപിതാക്കളോടുള്ള ദേഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP