Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

ഭാര്യക്കും മരുമകൾക്കും അവിഹിത ബന്ധമെന്ന് സംശയം; റിട്ടയേർഡ് അദ്ധ്യാപകൻ ഇരുവരെയും കുത്തി കൊലപ്പെടുത്തിയത് വീട്ടിനുള്ളിൽ വെച്ച്

ഭാര്യക്കും മരുമകൾക്കും അവിഹിത ബന്ധമെന്ന് സംശയം; റിട്ടയേർഡ് അദ്ധ്യാപകൻ ഇരുവരെയും കുത്തി കൊലപ്പെടുത്തിയത് വീട്ടിനുള്ളിൽ വെച്ച്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അവിഹിത ബന്ധം ഉണ്ടെന്ന സംശയത്തിൽ റിട്ടയേർഡ് അദ്ധ്യാപകൻ ഭാര്യയേയും മകളേയും കൊലപ്പെടുത്തി. ഇന്ന് രാവിലെയാണ് വടക്ക് പടിഞ്ഞാറൻ ഡൽഹിയിൽ 62കാരനായ സതീഷ് ചൗധരി ഭാര്യ സ്‌നേഹലതയേയും മരുമകൾ പ്രഗ്യാ ചൗധരിയേയും കുത്തിക്കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവർക്കും വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ചാണ് സതീഷ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു.

ഡൽഹിയിലെ രോഹിണിയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. സതീഷിന്റെ ഇളയ മകൻ സൗരഭ് പൊലീസിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. അച്ഛൻ ഇരുവരെയും കുത്തികൊലപ്പെടുത്തുന്നത് തടയാൻ ശ്രമിക്കുന്നതിനിടിയിൽ സൗരഭിനും പരിക്കേറ്റിരുന്നു.

Stories you may Like

വിവരം ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് രക്തത്തിൽ കുളിച്ചു കിടക്കുന്ന സ്നേഹലതയേയും പ്രഗ്യയേയുമാണ് കണ്ടത്. വിജയ വിഹാർ പൊലീസാണ് ഗൗരവ് ചൗധരിയെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP