Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൃദയം വലതുഭാഗത്താണെന്ന് അറിഞ്ഞത് ഷഷ്ഠിപൂർത്തിയായപ്പോൾ; അപൂർവ ശസ്ത്രക്രിയയിലൂടെ മരണത്തെ തോൽപ്പിച്ചു; വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തിയ ശ്യാമളിന്റെ കഥ

ഹൃദയം വലതുഭാഗത്താണെന്ന് അറിഞ്ഞത് ഷഷ്ഠിപൂർത്തിയായപ്പോൾ; അപൂർവ ശസ്ത്രക്രിയയിലൂടെ മരണത്തെ തോൽപ്പിച്ചു; വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തിയ ശ്യാമളിന്റെ കഥ

നിന്നെയെന്റെ ഇടനെഞ്ചിലാണ് പ്രതിഷ്ഠിച്ചതെന്ന് ശ്യാമൾ ദത്ത എപ്പോഴെങ്കിലും ആരോടെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ഇപ്പോൾ അയാൾ അത് തിരുത്തി വലത്തെ നെഞ്ചിലാണെന്ന് പറയാൻ കൊതിക്കുന്നുണ്ടാകും. ഹൃദയത്തിലാണല്ലോ നാം പ്രിയപ്പെട്ടവരെ പ്രതിഷ്ഠിക്കുന്നത്. ഹൃദയം ഇടതുഭാഗത്തായതിനാൽ നാം ഇഷ്ടപ്പടെുന്നവരെ ഇടനെഞ്ചിലേറ്റുന്നു. എന്നാൽ കൊൽക്കത്തയിലെ ഹലിസഹറിലുള്ള ശ്യാമൾ ദത്തയുടെ ഹൃദയം വലതു ഭാഗത്താണത്രെ...!!. എന്നാൽ അതയാൾ തിരിച്ചറിഞ്ഞതാകട്ടെ തന്റെ അറുപതാം വയസ്സിലാണെന്നതാണ് ഏറ്റവും അതിശയകരമായ കാര്യം. ഹാർട്ട് അറ്റാക്കിനെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് ഈ ഞെട്ടിപ്പിക്കുന്ന സത്യം ശ്യാമൾ തിരിച്ചറിഞ്ഞത്.

ഹാർട്ട് അറ്റാക്കിന് ആൻജിയോപ്ലാസ്റ്റി ട്രീറ്റ് മെന്റാണ് ശ്യാമളിന് ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ സ്ഥാനവ്യത്യാസം കാരണം ഈ ഓപ്പറേഷൻ വിജയിക്കുമെന്ന് ഡോക്ടർമാർക്ക് യാതൊരുറപ്പുമില്ലായിരുന്നു. ഹലിസഹറിലെ ഈ കച്ചവടക്കാരൻ ഈ സത്യമറിഞ്ഞതോടെ ജീവന് വേണ്ടി വാവിട്ട് കരയാൻ തുടങ്ങി. എന്നാൽ അവസാനം ഒരു സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാർ ആ വെല്ലുവിളി ഏററെടുക്കുകയും വിജയകരമായി ശസ്ത്രക്രിയ നടത്തി ശ്യാമളിനെ രക്ഷിക്കുകയും ചെയ്തു.

ഹൃദയം വലതുഭാഗത്ത് വരുന്ന അപൂർവമായ അവസ്ഥയ്ക്ക് ഡെക്‌സ്‌ട്രോകാർഡിയ എന്നാണ് പറയുന്നത്. 12,000 പേരിൽ ഒരാൾക്ക് മാത്രമുണ്ടാകുന്ന അപൂർവമായ അവസ്ഥയാണിത്. എന്നാൽ ഇതു മൂലം അയാളുടെ ജീവിതത്തിൽ ഗുരുതരമായ പ്രശ്‌നങ്ങളൊന്നുമുണ്ടാകില്ല. എന്നാൽ ഹാർട്ട് അറ്റാക്ക് പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴുള്ള ചികിത്സക്ക് ഇത് സങ്കീർണതകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.

ശ്യാമൾ നിരവധി ആശുപത്രികളെ സമീപിച്ചെങ്കിലും ആരും തൃപ്തികരമായ ട്രീറ്റ് മെന്റ് കൊടുക്കാൻ തയ്യാറാിരുന്നില്ല. അവസാനം അദ്ദേഹം ഓഗസ്റ്റ് 11ന് ഫോർട്ടിസ് ഹോസ്പിറ്റലിൽ എത്തുകയായിരുന്നു. അക്യൂട്ട് കൊറൊനറി സിൻഡ്രോംസും ആർട്ടറി വാൾ ഡാമേജും അനുഭവിച്ച് വരികയായിരുന്നു അപ്പോൾ ശ്യാമൾ ദത്ത. വിശദമായ പരിശോധനയ്ക്ക് ശേഷം ഒരു സംഘം ഡോക്ടർമാർ ഇദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്യുകയും അതിൽ വിജയിക്കുകയും ചെയ്തു.

ഡെക്‌സ്‌ട്രോകാർഡിയ ഇന്റർവെൻഷനലിസ്റ്റുകൾക്കും കാർഡിയാക് സർജന്മാർക്കും ഒരു പോലെ വെല്ലുവിളി ഉയർത്തുന്ന അവസ്ഥയാണെന്നും ശ്യാമളിന്റെ കാര്യത്തിലും തങ്ങൾ ഇത് അഭിമുഖീകരിച്ചിരുന്നുവെന്നും അനന്തപൂരിലെ ഫോർട്ടിസ് ഹോസ്പിറ്റൽസിലെ ഇന്റർവെൻഷനൽ കാർഡിയോളജിസ്‌ററായ ഡോ.സുവാനൻ റേ വെളിപ്പെടുത്തുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ച് ദിവസത്തിന് ശേഷം ശ്യാമളിനെ ഡിസ്ചാർജ് ചെയ്തിരുന്നു. എന്നാൽ തുടർപരിശോധനകൾ നടക്കുന്നുണ്ട്. ശ്വാസം കഴിക്കാനുള്ള ബുദ്ധിമുട്ടും നെഞ്ചുവേദനയും തന്നെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നും ശസ്ത്രക്രിയക്ക് ശേഷം ആശ്വാസം തോന്നുന്നുണ്ടെന്നുമാണ് ശ്യാമൾ ദത്ത പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP