Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

സ്ത്രീധനമായി കിട്ടിയ സ്വർണമെല്ലാം കൈക്കലാക്കിയ ശേഷം ഭർത്താവ് ആവശ്യപ്പെട്ടത് സുഹൃത്തുക്കളുമായി അടുത്തിടപഴകാൻ; മദ്യപാനത്തിനും ചൂതാട്ടത്തിനും ഒപ്പം യുവാവ് ഇഷ്ടപ്പെട്ടത് സുഹൃത്തുക്കളുടെ ഭാര്യമാരുമായി ഉല്ലസിക്കാനും; പീഡനം സഹിക്കാനാവാതെ ഭർത്താവിനെതിരെ പരാതിയുമായി വീട്ടമ്മ

സ്ത്രീധനമായി കിട്ടിയ സ്വർണമെല്ലാം കൈക്കലാക്കിയ ശേഷം ഭർത്താവ് ആവശ്യപ്പെട്ടത് സുഹൃത്തുക്കളുമായി അടുത്തിടപഴകാൻ; മദ്യപാനത്തിനും ചൂതാട്ടത്തിനും ഒപ്പം യുവാവ് ഇഷ്ടപ്പെട്ടത് സുഹൃത്തുക്കളുടെ ഭാര്യമാരുമായി ഉല്ലസിക്കാനും; പീഡനം സഹിക്കാനാവാതെ ഭർത്താവിനെതിരെ പരാതിയുമായി വീട്ടമ്മ

മറുനാടൻ മലയാളി ബ്യൂറോ

അഹമ്മദാബാദ്: ഭർത്താവ് സ്ത്രീധനം ആവശ്യപ്പെട്ട് മർദ്ദിക്കുന്നു എന്നും അമ്മായിയമ്മ തന്നെ വീട്ടിൽ നിന്നും പുറത്താക്കി എന്നും ആരോപിച്ച് 43കാരി. ഭർത്താവ് തന്നെ അയാളുടെ സുഹൃത്തുക്കളുമായി പരിധിവിട്ട് പെരുമാറാൻ നിർബന്ധിക്കുന്നു എന്നും വീട്ടമ്മ ആരോപിക്കുന്നു. അഹമ്മദാബാദിലാണ് സംഭവം. വിവാഹത്തിന് ശേഷം താൻ നേരിട്ട വഞ്ചനയും അനുഭവിച്ച യാതനകളും കാട്ടി ഇവർ പൊലീസിന് പരാതി നൽകി. തന്നെയും കുടുംബത്തെയും പറഞ്ഞ് പറ്റിച്ചാണ് വിവാഹം നടത്തിയതെന്നും ഇവർ ആരോപിക്കുന്നു. അഹമ്മദാബാദിലെ സ്ത്രീ മഹിള വെസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: അനുപമയും പാർത്തും (ഇരുവരുടെയും യഥാർത്ഥ പേരല്ല)) 2002ലാണ് വിവാഹിതരായത്. അവളുടെ കുടുംബം 50പവൻ സ്വർണം സ്ത്രീധനമായി പാർത്തിന്റെ കുടുംബത്തിന് നൽകി. വിവാഹത്തിന് മുമ്പ് പാർത്തിന് എം.ബി.എ ബിരുദമുണ്ടെന്നും, സ്വന്തമായി മില്ലുകൾ ഉണ്ടെന്നും പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം ഇയാളുടെ കുടുംബം കാറും, പണവും ആവശ്യപ്പെടാൻ തുടങ്ങി. ഇത് തുടർന്നതോടെ വീട്ടുകാരോട് പണം ആവശ്യപ്പെടാൻ യുവതി വിസമ്മതിച്ചു. ഇതോടെ പാർത്ത് അവളെ മർദ്ദിക്കാൻ തുടങ്ങി.

Stories you may Like

2005 ൽ യുവതി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. അടുത്ത വർഷം പാർത്ത് എം.ബിഎ ബിരുദധാരിയല്ലെന്ന് അവർ കണ്ടെത്തി. ഭർത്താവിന്റെ ബിസിനസ് ശരിയായി നടക്കാത്തതിനാൽ താൻ വായ്പയെടുത്ത് ഒരു ട്രാവൽ ഏജൻസി ആരംഭിച്ചതായി നാൽപത്തിമൂന്നുകാരി പൊലീസിനോട് പറഞ്ഞു. ഈ സമയത്ത് അയാൾ മദ്യപാനത്തിലും ചൂതാട്ടത്തിലും ഏർപ്പെട്ടു. ഭർത്താവ് അയാളുടെ സുഹൃത്തുക്കളോട് അടുത്തിടപഴകാൻ യുവതിയെ നിർബന്ധിക്കുകയായിരുന്നു. സുഹൃത്തുക്കളുടെ ഭാര്യമാരുമായി ഉല്ലസിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും യുവതി ആരോപിക്കുന്നു.

2019 ൽ അയാൾ യുഎസിലേക്ക് പോയി. കോവിഡ് വ്യാപനം തടയാനായി രാജ്യവ്യാപകമായി ലോക്ക് ഡൗൺ ഏർപ്പെടുത്തിയതോടെ പരാതിക്കാരിയുടെ ബിസിനസ് നഷ്ടത്തിലായി. തുടർന്ന് തന്റെ ആഭരണങ്ങൾ തിരികെ നൽകാൻ അവർ അമ്മായിയമ്മയോട് ആവശ്യപ്പെട്ടെങ്കിലും, വിസമ്മതിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെ അവർ പൊലീസിനെ സമീപിച്ച് ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ പരാതി നൽകുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP