Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മാതാപിതാക്കളെ കാണാൻ പോകണമെന്ന് ആവശ്യപ്പെട്ടു; കലിപൂണ്ട യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ആക്രമണം കുടുംബ വഴക്കിനെ തുടർന്ന്; മഴു കൊണ്ട് കഴുത്തിന് ആഞ്ഞു വെട്ടുകയായിരുന്നെന്ന് പൊലീസ്  

മാതാപിതാക്കളെ കാണാൻ പോകണമെന്ന് ആവശ്യപ്പെട്ടു; കലിപൂണ്ട യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ആക്രമണം കുടുംബ വഴക്കിനെ തുടർന്ന്; മഴു കൊണ്ട് കഴുത്തിന് ആഞ്ഞു വെട്ടുകയായിരുന്നെന്ന് പൊലീസ്   

മറുനാടൻ ഡെസ്‌ക്‌

ജബൽപുർ; മാതാപിതാക്കളെ കാണാൻ വീട്ടിൽ പോകണമെന്ന് പറഞ്ഞതിന് ഭാര്യയെ യുവാവ് വെട്ടിക്കൊന്നു. കുടുംബ വഴക്കിനെ തുടർന്നായിരുന്നു ആക്രമണം എന്നാണ് പൊലീസിന്റെ വിശദീകരണം.. മധ്യപ്രദേശിലെ ജബൽപൂരിലാണ് സംഭവം. ബാർഭട്ടി സ്വദേശിനി രജിനിയെയാണ് കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് കൊലപ്പെടുത്തിയത്. മഴു കൊണ്ട് കഴുത്തിൽ ആഞ്ഞു വെട്ടുകയായിരുന്നു എന്ന് അന്വേഷണ സംഘം പറഞ്ഞു.

സംഭവത്തിൽ രജിനിയുടെ ഭർത്താവ് അശോക് ചക്രവർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച വൈകുന്നേരം രജിനി തന്റെ മാതാപിതാക്കളെ കാണാൻ വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടു. ഭർത്താവ് അനുമതി നൽകാതിരുന്നതോടെ ഇരുവരും തമ്മിൽ വാക്കുതർക്കത്തിലേർപ്പെട്ടു. അതിനിടെ രജിനിയെ അശോക് മഴു കൊണ്ട് വെട്ടികൊലപ്പെടുത്തുകയായിരുന്നു.ഗുരുതരമായി വെട്ടേറ്റ രജിനി ഉടൻ മരിച്ചു. സംഭവത്തിൽ അശോകിനെതിരെ കൊലപാതകുറ്റത്തിന് കേസെടുത്തതായി പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP