Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞയാളെ വരനും സംഘവും വെട്ടിക്കൊന്നു; ആക്രമണം മകളുടെ വിവാഹസത്കാരത്തിന് പോകുന്നതിനിടെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും മുന്നിലിട്ട്; തടയാൻ ശ്രമിച്ച ഭാര്യയ്ക്കും വെട്ടേറ്റു; ഒരാൾ അറസ്റ്റിൽ, 21കാരനായ മുഖ്യ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം തടഞ്ഞയാളെ വരനും സംഘവും വെട്ടിക്കൊന്നു; ആക്രമണം മകളുടെ വിവാഹസത്കാരത്തിന് പോകുന്നതിനിടെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും മുന്നിലിട്ട്; തടയാൻ ശ്രമിച്ച ഭാര്യയ്ക്കും വെട്ടേറ്റു; ഒരാൾ അറസ്റ്റിൽ, 21കാരനായ മുഖ്യ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതം

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹത്തെക്കുറിച്ച് അധികൃതർക്ക് വിവരം നൽകി അതു തടഞ്ഞയാളെ 21കാരനായ വരനും സംഘവും ചേർന്ന് വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിൽ ഉൾപ്പെട്ട മകേഷ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചെന്നൈയിലെ അയനാവരം സ്വദേശിയായ ജെബശീലനാണ് (48) മരിച്ചത്. ജെബശീലൻ ഇടപെട്ടതിനെത്തുടർന്ന് വിവാഹം മുടങ്ങിയ സംഭവത്തിലെ വരനായിരുന്ന വിനോദാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

ജെബശീലന്റെ മകളുടെ വിവാഹവാർത്തയറിഞ്ഞ പ്രതി സുഹൃത്തുക്കളെയും കൂട്ടി ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. വിനോദിനെതിരേ പൊലീസ് കൊലക്കുറ്റം ചുമത്തി. ഇയാളെയും കൂട്ടാളികളെയും തേടിവരുകയാണ്.മകളുടെ വിവാഹസത്കാരത്തിന് പോകുമ്പോഴാണ് സംഭവം. ഓട്ടോഡ്രൈവറായ ഇദ്ദേഹത്തെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും മുന്നിൽവച്ചാണ് തുരുതുര വെട്ടിയത്. തടയാൻ ശ്രമിച്ച ഭാര്യയ്ക്കും വെട്ടേറ്റു. പ്രസീല(42)യെര സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് വിവരം ഇല്ല.

കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. പൊലീസ് പറയുന്നത് ഇങ്ങനെ: ജെബശീലന്റെ അയൽവാസിയായ 16-കാരിയുടെ വിവാഹം കഴിഞ്ഞമാസം നടത്താൻ നിശ്ചയിച്ചിരുന്നു. എന്നാൽ, വിവരമറിഞ്ഞ ജെബശീലൻ, കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല എന്നറിയാവുന്നതിനാൽ പൊലീസിനെ വിവരമറിയിച്ചു. അന്വേഷിക്കാനെത്തിയ പൊലീസ് സംഘത്തിനൊപ്പവും ജെബശീലൻ പോയിരുന്നു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെ അധികൃതർ ഇടപെട്ട് വിവാഹം തടഞ്ഞു.

ഇതിനിടെ രണ്ടുദിവസം മുമ്പ് ജെബശീലന്റെ മകളുടെ വിവാഹം തിരുപ്പതിയിൽവെച്ച് നടന്നു. വിവാഹ സത്കാരത്തിനായി മകളെ വിവാഹം ചെയ്തയച്ച മിഞ്ചൂരിലേക്ക് പോകുമ്പോഴായിരുന്നു പ്രതികൾ ആക്രമിച്ചത്. രാത്രി എട്ടോടെ വീട്ടിൽനിന്നിറങ്ങിയ ജെബശീലനെയും കുടുംബത്തെയും ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമിസംഘം വഴിയിൽ തടഞ്ഞുനിർത്തിയശേഷം വടിവാളുപയോഗിച്ച് വെട്ടുകയായിരുന്നു. പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സംഘം ബൈക്കിൽ രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നുണ്ടെന്ന് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP